Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെന്നൈയിൽ അഴുക്കു ചാലിൽ നിന്നും ലഭിച്ചത് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ; പുറത്തെടുത്തത് ഗീതയെന്ന വീട്ടമ്മ; കുഞ്ഞിന്റെ പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയ നിലയിൽ; സ്വാതന്ത്ര്യദിനത്തിൽ കിട്ടയതിനാൽ കുഞ്ഞിന് 'സുതന്തിരം' എന്ന പേരിട്ട് ഗീത

ചെന്നൈയിൽ അഴുക്കു ചാലിൽ നിന്നും ലഭിച്ചത് ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ; പുറത്തെടുത്തത് ഗീതയെന്ന വീട്ടമ്മ;  കുഞ്ഞിന്റെ പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയ നിലയിൽ;  സ്വാതന്ത്ര്യദിനത്തിൽ കിട്ടയതിനാൽ കുഞ്ഞിന് 'സുതന്തിരം' എന്ന പേരിട്ട് ഗീത

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഭാരതം സ്വാതന്ത്ര്യദിനം കൊണ്ടാടിയപ്പോൾ രാജ്യത്തിന് ലഭിച്ചത് സുതന്തിരത്തെയുമായിരുന്നു. അഴുക്കുചാലിൽ നിന്നും ശബ്ദം കേട്ട പാൽക്കാരൻ സംഭവം ഗീതയെന്ന വീട്ടമ്മയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ മുതലാണ് ആ കുഞ്ഞിന് ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. വൽസരവക്കത്ത് തന്റെ വീടിനടുത്തുള്ള അഴുക്കു ചാലിൽ നിന്നാണ് ഗീതയ്ക്ക് കുഞ്ഞിനെ ലഭിച്ചത്. ജനിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾ കൊടി ചുറ്റിയ നിലയിലായിരുന്നു. കുഞ്ഞിനെ ഗീത പുറത്തെടുക്കുന്നതിന്റെയും കുളിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമീപവാസികളിലൊരാൾ ഫോണിലെടുത്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

കുഞ്ഞിനെ കുളിപ്പിച്ച് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് ചെറിയ രീതിയിൽ ശ്വാസം മുട്ടൽ അനുഭവപ്പെട്ടെങ്കിലും ഇപ്പോൾ ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സ്വാതന്ത്ര്യദിനത്തിൽ കിട്ടിയതിനാൽ കുഞ്ഞിന് സുതന്തിരം എന്ന് പേരിടാനാണ് ഗീതയുടെ തീരുമാനം. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ കുഞ്ഞിനെ ദത്തെടുക്കാൻ സന്നധത അറിയിച്ച് നൂറുകണക്കിന് പേരാണ് ആശുപത്രിയിലേക്ക് വിളിച്ചത്. കുഞ്ഞിനെ എത്രയും വേഗം അനാഥാലയത്തിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP