Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉന്നാവ് പീഡനക്കേസ്: ഇരയായ പെൺകുട്ടിക്കും മാതാവിനും എതിരേ കേസ്; പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയിക്കാൻ വ്യാജരേഖകൾ സൃഷ്ടിച്ചെന്നും പ്രതിയുടെ പിതാവിന്റെ ഹർജി; രേഖയിൽ ഒപ്പിട്ടില്ലെന്ന് വ്യക്തമാക്കി സ്‌കൂൾ പ്രിൻസിപ്പലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും

ഉന്നാവ് പീഡനക്കേസ്: ഇരയായ പെൺകുട്ടിക്കും മാതാവിനും എതിരേ കേസ്; പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയിക്കാൻ വ്യാജരേഖകൾ സൃഷ്ടിച്ചെന്നും പ്രതിയുടെ പിതാവിന്റെ ഹർജി; രേഖയിൽ ഒപ്പിട്ടില്ലെന്ന് വ്യക്തമാക്കി സ്‌കൂൾ പ്രിൻസിപ്പലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും

മറുനാടൻ ഡെസ്‌ക്‌

ഉന്നാവ് (യുപി) :ഉന്നാവ് പീഡനക്കേസിലെ ഇരയായ പെൺകുട്ടിക്കും അമ്മയ്ക്കും അമ്മാവനുമെതിരെ കേസ്. കേസിൽ പ്രതിയായ ശുഭം എന്നയാളുടെ പിതാവ് നൽകിയ ഹർജി പ്രകാരമാണ് നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് സ്ഥാപിക്കുവാനായി ഇവർ വ്യാജരേഖ സമർപ്പിച്ചുവെന്നാണ് ഹർജിയിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത്.

ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ മുഖ്യപ്രതിയായ ഉന്നാവ് പീഡനക്കേസ് രാജ്യത്തെ ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നാണ്. പോക്‌സോ നിയമപ്രകാരം സിബിഐ ചാർജ് ചെയ്തിട്ടുള്ള പീഡനക്കേസിൽ എംഎൽഎയോടൊപ്പം ശുഭവും ജയിലിലാണ്. രേഖയിൽ ഒപ്പിട്ടിട്ടില്ലെന്ന് സ്‌കൂൾ പ്രിൻസിപ്പലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും പറയുന്നതായാണ് ഹർജിയിൽ ബോധിപ്പിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP