Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവനന്തപുരം ബംഗളുരു റൂട്ടിൽ പുതിയ ട്രെയിൻ ഉടൻ; പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കുമെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പ്രഖ്യാപനം വൈകിയേക്കും; കല്ലട ബസ് സംഭവത്തിന് ശേഷമുള്ള കേരളത്തിന്റെ സമ്മർദ്ദം ഫലം കാണുന്നു

തിരുവനന്തപുരം ബംഗളുരു റൂട്ടിൽ പുതിയ ട്രെയിൻ ഉടൻ; പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കുമെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പ്രഖ്യാപനം വൈകിയേക്കും; കല്ലട ബസ് സംഭവത്തിന് ശേഷമുള്ള കേരളത്തിന്റെ സമ്മർദ്ദം ഫലം കാണുന്നു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: തിരുവനന്തപുരം-ബംഗളുരു റൂട്ടിൽ പുതിയ ഒരു ട്രെയിനിന് കൂടി അനുമതി ലഭിക്കാൻ സാധ്യത. കേരളത്തിൽ നിന്നും ബെംഗളൂരിവലേക്ക് ഒരു പ്രതിവാര ട്രെയിൻ കൂടി അനുവദിക്കാൻ റെയിൽവെ മന്ത്രാലയം തീരുമാനിച്ചതായാണ് വിവരം. കേരള ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ കേന്ദ്ര റെയിൽവെ ബോർഡ് മെമ്പർ ഗിരീഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് പുതിയ ട്രെയിൻ ലഭിക്കാനുള്ള വഴി തുറന്നത്. കല്ലട ബസ് ട്രാവലിൽ യാത്രക്കാർ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്നാണ് കേരളം വിഷയം ശക്തമായി ഉന്നയിച്ചത്.

പുതിയ പ്രതിവാര തീവണ്ടിക്കുള്ള സാധ്യതയും സമയക്രമവും പരിശോധിച്ച് റിപ്പോർട്ട് അയക്കാനുള്ള നിർദ്ദേശം ഡൽഹിയിലെ റെയിൽവെ ബോർഡ് ആസ്ഥാനത്ത് നിന്നും ദക്ഷിണറെയിൽവെ ആസ്ഥാനത്ത് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന രീതിയിലാവണം ട്രെയിനിന്റെ സമയക്രമം എന്നാണ് ഡൽഹിയിൽ നിന്നുള്ള നിർദ്ദേശം. നിലവിൽ അഞ്ച് ട്രെയിനുകൾ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് നിത്യേന സർവീസ് നടത്തുന്നുണ്ട്. എന്നാൽ, പ്രതിവാര തീവണ്ടികൾ പലതും ദിവസേനയുള്ള സർവീസാക്കി മാറ്റണമെന്ന ആവശ്യം കാലങ്ങളായി റെയിൽവേക്ക് മുന്നിലുണ്ടെങ്കിലും ഇതേവരെ അനുകൂലമായ നടപടികളൊന്നുമുണ്ടായിട്ടില്ല.

കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് കൂടുതൽ പ്രതിദിന ട്രെയിനുകൾ വേണമെന്ന് കേരളം ശക്തിയായി മുമ്പ് വാദിച്ചുവെങ്കിലും ഇത് റെയിവെ അംഗീകരിച്ചിരുന്നില്ല. എന്നാൽ, നിലവിലെ സാഹചര്യം പരിഗണിച്ച് ബെംഗളൂരുവിലേക്ക് ഒരു പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ അടിയന്തരമായി അനുവദിക്കാം എന്ന നിലപാട് റെയിൽവെ എടുത്തതായി ജ്യോതിലാൽ അറിയിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവാൻ സാധ്യതയില്ല.

കഴിഞ്ഞ ഒക്ടോബറിൽ ബെംഗളൂരു തിരുവനന്തപുരം മേഖലയിൽ പുതിയ ഒരു ട്രെയിൻ റെയിൽവേ മന്ത്രാലയം അനുവദിച്ചിരുന്നു. ബംഗളുരുവിലെ ബാനസ്വാടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ടു ദിവസം സർവീസുള്ള ഹംസഫർ എക്സ്‌പ്രസ്സാണ് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഇടപെടലിലൂടെ കേരളത്തിന് ലഭിച്ചിരുന്നത്. എന്നാൽ ബംഗളുരുവിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ ഇത് മതിയാകാത്ത സാഹചര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP