Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാൻഡിൽ ലൈറ്റ് പാർട്ടിക്ക് വരണമെന്നും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമുണ്ടെന്നും അദ്ധ്യാപികയ്ക്ക് ഇമെയിൽ അയച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി; അദ്ധ്യാപികയേയും മകളേയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി: ഗുരുഗ്രാമിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളുടെ പ്രവൃത്തിയിൽ അന്തം വിട്ട് സോഷ്യൽ മീഡിയയും

കാൻഡിൽ ലൈറ്റ് പാർട്ടിക്ക് വരണമെന്നും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമുണ്ടെന്നും അദ്ധ്യാപികയ്ക്ക് ഇമെയിൽ അയച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി; അദ്ധ്യാപികയേയും മകളേയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥി: ഗുരുഗ്രാമിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളുടെ പ്രവൃത്തിയിൽ അന്തം വിട്ട് സോഷ്യൽ മീഡിയയും

ഗുരുഗ്രാം: ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപികയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്. അദ്ധ്യാപികയ്ക്ക് നേരെയുള്ള ഇവരുടെ ബലാത്സംര വെല്ലുവിളിയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

അദ്ധ്യാപികയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നാണ് ഏഴാംക്ലാസ് വിദ്യാർത്ഥിയുടെ ഭീഷണി മുഴക്കിയത്. ഗുരുഗ്രാമിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ധ്യാപികയ്ക്കും മകൾക്കുമെതിരെ ഭീഷണി മുഴുക്കിയത്. വിദ്യാർത്ഥിയുടെ ക്ലാസിൽ തന്നെയാണ് അദ്ധ്യാപികയുടെ മകളും പഠിക്കുന്നത്.

ഇതേ സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയും ഈ അദ്ധ്യാപികയ്ക്ക് നേരെ ബലാത്സംഗ വെല്ലുവിളി നടത്തി. തന്നോടൊപ്പം കാൻഡിൽ ലൈറ്റ് പാർട്ടിക്ക് വരണമെന്നും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമുണ്ടെന്നും കാണിച്ച് അദ്ധ്യാപികയ്ക്ക് ഇ.മെയിൽ അയക്കുകയായിരുന്നു ഈ വിദ്യാർത്ഥി. കഴിഞ്ഞയാഴ്ചയാണ് രണ്ട് സംഭവങ്ങളും സ്‌കൂളിൽ നടന്നത്.

സംഭവം വിവാദമായതോടെ സ്‌കൂൾ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. കൂട്ടിയുടെ ഭീഷണിക്ക് ശേഷം അദ്ധ്യാപിക സ്‌കൂളിലേക്ക് തിരിച്ച് വന്നെങ്കിലും വിദ്യാർത്ഥിനി സ്‌കൂളിലേക്ക് വന്നിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP