Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയിൽ വീണ് കുഞ്ഞു മരിച്ചു; ഗുലാബ് ജാമുൻ ഉണ്ടാക്കാനായി തിളപ്പിച്ച പഞ്ചസാര ലായനിയിൽ വീണത് മൂന്നു വയസ്സുകാരി

തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയിൽ വീണ് കുഞ്ഞു മരിച്ചു; ഗുലാബ് ജാമുൻ ഉണ്ടാക്കാനായി തിളപ്പിച്ച പഞ്ചസാര ലായനിയിൽ വീണത് മൂന്നു വയസ്സുകാരി

ലഖ്നൗ: തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയിൽ വീണ് മൂന്നുവയസ്സുകാരി മരിച്ചു. ഉത്തർ പ്രദേശിലെ നാസിക്കിലാണ് സംഭവം. പഞ്ചാവതി സ്വദേശിനിയായ സ്വര പ്രവീൺ ഷിരോഡെയാണ് മരിച്ചത്.

ഗുലാബ് ജാമുൻ ഉണ്ടാക്കാനായി തിളപ്പിച്ച പഞ്ചസാര ലായനിയിൽ കുട്ടി വീഴുകയായിരുന്നു. കാറ്ററിങ് ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ കുടുംബാംഗങ്ങൾ. ഓർഡർ അനുസരിച്ച് ഗുലാബ് ജാമുൻ ഉണ്ടാക്കാനായി തിളപ്പിച്ചതായിരുന്നു പഞ്ചസാര ലായനി.

കളിക്കുന്നതിനിടെ ലായനി തിളച്ചു കൊണ്ടിരുന്ന അലുമിനിയം പാത്രത്തിലേക്ക് കുട്ടി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പഞ്ചാവതി പൊലീസ് സ്റ്റേഷൻ അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തതായും അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP