Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കശ്മീരിൽ ബ്ലാക്ക് ക്യാറ്റ് കമ്മാൻഡോകളെ വിന്യസിക്കുന്നത് സാധാരണക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി; ഭീകരർ സാധാരണക്കാരെ മനുഷ്യ കവചമാക്കുന്നത് കാശഅമീരിൽ സാധാരണ സംഭവം: കാശ്മീരിലെ ഭീകരരെ നേരിടാൻ ഉറച്ച് എൻഎസ്ജിയും രംഗത്ത്

കശ്മീരിൽ ബ്ലാക്ക് ക്യാറ്റ് കമ്മാൻഡോകളെ വിന്യസിക്കുന്നത് സാധാരണക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി; ഭീകരർ സാധാരണക്കാരെ മനുഷ്യ കവചമാക്കുന്നത് കാശഅമീരിൽ സാധാരണ സംഭവം: കാശ്മീരിലെ ഭീകരരെ നേരിടാൻ ഉറച്ച് എൻഎസ്ജിയും രംഗത്ത്

ന്യൂഡൽഹി: കശ്മീരിൽ സാധാരണക്കാരെ ഭീകരർ മനുഷ്യ കവചമാക്കുന്ന സാഹചര്യങ്ങൾ വർദ്ധിച്ചു വരുന്നു. ഈ സാഹചര്യത്തിൽ കാശ്മീരിലെ ഭീകരപ്രവർത്തനങ്ങളെ നേരിടാനും സുരക്ഷാ സേനയെ സഹായിക്കാനുമായി കശ്മീരിൽ ബ്ലാക്ക് ക്യാറ്റ് കമ്മാൻഡോകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിന്യസിക്കാനൊരുങ്ങുന്നു.

നിലവിൽ സിആർപിഎഫ്, കരസേന, സംസ്ഥാന പൊലീസ് എന്നിവരാണ് കശ്മീരിലെ ഭീകരവാദികളെ നേരിടുന്നത്. ഇന്ത്യയുടെ ഭീകരവിരുദ്ധ സേനയായ നാഷണൽ സെക്യൂരിറ്റി ഗാർഡിലെ ബ്ലാക്ക് ക്യാറ്റ് കമ്മാൻഡോകളെയാണ് കശ്മീരിൽ വിന്യസിക്കുക. ഏറ്റുമുട്ടൽ നടക്കുന്നിടത്ത് സാധാരണക്കാർ ബന്ധികളാക്കപ്പെടുന്ന സാഹചര്യങ്ങൾ നേരിടാനാണ് പുതിയ നീക്കം. നിർദ്ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

ഭീകരവിരുദ്ധ നീക്കങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ചവരായതുകൊണ്ടാണ് എൻഎസ്ജി കമ്മാൻഡോകളെ വിന്യസിക്കാൻ ആലോചിക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഒളിയിടങ്ങളിൽ വളരെ പെട്ടന്ന് കടന്നുകയറുക, ബന്ധികളെ സുരക്ഷിതമായി മോചിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുള്ളതിനാൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ വിജയകരമായി അവസാനിപ്പിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. തെലങ്കാനയിൽ അടുത്തിടെ നടന്ന എൻസ്ജിയിടെ പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

അഞ്ച് പേരടങ്ങുന്ന ചെറുസംഘമായിട്ടാണ് പലപ്പോഴും ബ്ലാക്ക് ക്യാറ്റ് കമ്മാൻഡോകൾ സൈനിക നീക്കം നടത്തുന്നത്. അത്യാധുനിക ആയുധങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയാണ് കമ്മാൻഡോകൾ ഭീകരവിരുദ്ധ നീക്കങ്ങൾ നടത്തുക. ഇതാദ്യമായല്ല എൻഎസ്ജി കമ്മാൻഡോകളെ കശ്മീരിൽ വിന്യസിക്കുന്നത്. ഇതിനു മുമ്പും ഭീകരവിരുദ്ധ നടപടികൾക്ക് എൻഎസ്ജിയുടെ സഹായം തേടിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP