Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര സർക്കാർ പറയുന്നത് ഇന്ത്യയിൽ 8.6 ലക്ഷം ഡോക്ടർമാരുണ്ടെന്ന്; ഇന്ത്യൻ മെഡിക്കൽ രജിസ്റ്റ്രിയിലെ 75000 ൽ അധികം ഡോക്ടർമാർ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് രജിസ്റ്റർ ചെയ്തവർ; ഇവരിൽ ഭൂരിഭാഗവും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് വ്യക്തമായ കണക്കില്ലാതെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ

കേന്ദ്ര സർക്കാർ പറയുന്നത് ഇന്ത്യയിൽ 8.6 ലക്ഷം ഡോക്ടർമാരുണ്ടെന്ന്; ഇന്ത്യൻ മെഡിക്കൽ രജിസ്റ്റ്രിയിലെ 75000 ൽ അധികം ഡോക്ടർമാർ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് രജിസ്റ്റർ ചെയ്തവർ; ഇവരിൽ ഭൂരിഭാഗവും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് വ്യക്തമായ കണക്കില്ലാതെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ എത്ര ഡോക്ടർമാരുണ്ട് ? ഈ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാനാവാതെ നിൽക്കുകയാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ. രാജ്യത്തെ ഡോക്ടർമാരുടെ കണക്ക് 8.6 ലക്ഷം എന്നാണ് സർക്കാർ പുറത്ത് വിട്ട കണക്ക്. എന്നാൽ ഇവരിൽ നല്ലൊരു ഭാഗവും സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് രജിസ്റ്റർ ചെയ്തവരാണ്. ഇവരിൽ മിക്കവരും ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലും കൃത്യമായ കണക്ക് കണ്ടെത്താൻ അധികൃതർ ശ്രമിച്ചിട്ടില്ല. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം 10.8 ലക്ഷം ഡോക്ടറുമാരാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ രജിസ്റ്റ്രിയിലെ വിവരങ്ങൾ പ്രകാരം 1915, 1920,1918,1945,1955 എന്നീ വർഷങ്ങളിൽ ഉൾപ്പടെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഡോക്ടർമാരുണ്ട്.

പക്ഷേ ഇത് പഴക്കമേറിയ പട്ടികയായിരുന്നിട്ട് കൂടി ഇവർ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യം ഉറപ്പിച്ച് രജിസ്റ്റർ പുതുക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. വർഷാ വർഷം എടുക്കുന്ന ഡോക്ടർമാരുടെ കണക്കിൽ ഇവരേയും എണ്ണിയെടുത്തിട്ടുള്ള കണക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവരിൽ മരണപ്പെട്ടവർക്ക് പുറമേ വിദേശത്തേക്ക് പോയവർ, പ്രാക്ടീസ് നിറുത്തിയവർ അടക്കമുള്ള ആളുകളുണ്ട്. ഡൽഹി മെഡിക്കൽ കൗൺസിലിന്റെ കണക്ക് പ്രകാരം 64000 ഡോക്ടർമാരുണ്ടെന്നാണ് കണക്ക്. എന്നാൽ പാർലമെന്റിൽ സർക്കാർ പുറത്ത് വിട്ട കണക്കിൽ ഇത് 16,833 ആണ്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം ഹരിയാന, ബിഹാർ, ഒഡീഷ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡോക്ടറുമാരുടെ റജിസ്‌ട്രേഷൻ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ചട്ടപ്രകാരം ഓരോ സംസ്ഥാന കൗൺസിലും വർഷാ വർഷം ഏപ്രിൽ ഒന്നിന് ശേഷം രജിസ്റ്ററുകളുടെ വിശദാംശങ്ങൾ ദേശീയ കൗൺസിലിന് കൈമാറണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP