Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻ ലോക്സഭാ സ്പീക്കർ സോമ്‌നാഥ് ചാറ്റർജി അതീവ ഗുരുതരാവസ്ഥയിൽ; കഠിനമായ സ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ

മുൻ ലോക്സഭാ സ്പീക്കർ സോമ്‌നാഥ് ചാറ്റർജി അതീവ ഗുരുതരാവസ്ഥയിൽ; കഠിനമായ സ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ

കൊൽക്കത്ത: മുൻ ലോക്സഭാ സ്പീക്കറും മുൻ സിപിഎം. നേതാവുമായ സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ കൊൽക്കത്തയിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന് വീട്ടിൽനിന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പിന്നീട് കൂടുതൽ ഗുരുതരമായി. വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ് നടത്തിക്കഴിഞ്ഞു.

ജൂൺ അവസാനവാരത്തിൽ മസ്തിഷ്‌കാഘാതത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന സോമനാഥ് ചാറ്റർജിയെ ആരോഗ്യാവസ്ഥ അൽപ്പം മെച്ചപ്പെട്ടതിനെത്തുടർന്നാണ് ഏതാനും ദിവസംമുൻപ് വീട്ടിലെത്തിയത്. സിപിഎം. നേതാക്കളടക്കം പലരും ആശുപത്രിയിലെത്തി സോമനാഥിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP