Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പഞ്ചാബിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക്ക് പിന്തുണയോടെ ലണ്ടനിൽ പ്രകടനം നടത്തിയ ഖലിസ്ഥാൻവാദികളെ ഓടിച്ച് വൈറലാക്കി ആത്മാഭിമാനമുള്ള ഇന്ത്യക്കാർ; ബിജെപിയെ പിന്തുണയ്ക്കുന്നവർ നേതൃത്വം നൽകിയ ബദൽ റാലിയിൽ പങ്കെടുത്തത് അനേകം ഇന്ത്യക്കാർ; രണ്ട് കൊല്ലത്തിനകം പഞ്ചാബിനെ വിഭജിക്കാനുള്ള ലണ്ടൻ ഡിക്ലറേഷൻ പൊളിഞ്ഞത് ഇങ്ങനെ

പഞ്ചാബിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക്ക് പിന്തുണയോടെ ലണ്ടനിൽ പ്രകടനം നടത്തിയ ഖലിസ്ഥാൻവാദികളെ ഓടിച്ച് വൈറലാക്കി ആത്മാഭിമാനമുള്ള ഇന്ത്യക്കാർ; ബിജെപിയെ പിന്തുണയ്ക്കുന്നവർ നേതൃത്വം നൽകിയ ബദൽ റാലിയിൽ പങ്കെടുത്തത് അനേകം ഇന്ത്യക്കാർ; രണ്ട് കൊല്ലത്തിനകം പഞ്ചാബിനെ വിഭജിക്കാനുള്ള ലണ്ടൻ ഡിക്ലറേഷൻ പൊളിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ഡസ്‌ക്‌

ലണ്ടൻ: ഇന്ത്യയിൽ നിന്നും വേർപെടുത്തി പഞ്ചാബിനെ സ്വതന്ത്രരാജ്യമാക്കുന്നതിനുള്ള വിഘടനവാദമായ ഖലിസ്ഥാൻ നീക്കത്തെ വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ അടിച്ചമർത്തിയെങ്കിലും അത് വീണ്ടും ഉയർത്തിക്കൊണ്ടു വരാൻ ഖലിസ്ഥാൻ അനുകൂലികൾ ലണ്ടനിൽ നടത്തിയ നീക്കം ആത്മാഭിമാനമുള്ള ഇന്ത്യക്കാർ തുടക്കത്തിൽ തന്നെ നുള്ളിക്കളഞ്ഞുവെന്ന് റിപ്പോർട്ട്. പഞ്ചാബിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പാക്ക് പിന്തുണയോടെ ഇന്നലെ ലണ്ടനിൽ 2500 ഖലിസ്ഥാൻ അനുകൂലികളായിരുന്നു പ്രകടനത്തിനിറങ്ങിയിരുന്നത്. എന്നാൽ ബിജെപിയെ പിന്തുണയ്ക്കുന്നവർ നേതൃത്വം നൽകിയ ബദൽ റാലിയിൽ പങ്കെടുത്തത് അനേകം ഇന്ത്യക്കാരാണ് ഖലിസ്ഥാൻവാദികളെ വിരട്ടിയോടിച്ച് കൈയടി നേടിയിരിക്കുന്നത്. ഇന്ത്യയെ പിന്തുണക്കുന്നവരുടെ ഗ്രൂപ്പിൽ 200ഓളം പേരായിരുന്നു അണിനിരന്നിരുന്നത്. രണ്ട് കൊല്ലത്തിനകം പഞ്ചാബിനെ വിഭജിക്കാനുള്ള ലണ്ടൻ ഡിക്ലറേഷൻ പൊളിക്കാൻ നിരവധി ഇന്ത്യക്കാരാണ് തെരുവിലിറങ്ങിയത്. 


ട്രാഫൽഗർ സ്‌ക്വയറിൽ ഒരുമിച്ച് കൂടിയ ഖലിസ്ഥാൻ വാദികൾ പഞ്ചാബിന് ഇന്ത്യയിൽ നിന്നും സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി 2020ൽ റഫറണ്ടം നടത്തണമെന്ന ശക്തമായ ലണ്ടൻ ഡിക്ലറേഷൻ ഇവിടെ വച്ച് പ്രഖ്യാപിച്ചിരുന്നു. യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിൽ യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില സിഖ് സംഘടനകളും ഭാഗഭാക്കായിരുന്നു. പരിപാടിക്ക് ശക്തി പകരുന്നതിനായി ഇന്ത്യാവിരുദ്ധ പാക്കിസ്ഥാൻ ഗ്രൂപ്പുകളും സജീവമായി രംഗത്തിറങ്ങിയിരുന്നു.

ഇവരെ നേരിടുന്നതിനായി ബിജെപിയുടെ ഓവർസീസ് ഫ്രണ്ട്സ് അടക്കമുള്ള നിരവധി ഇന്ത്യ അനുകൂല ഗ്രൂപ്പുകളിലെ അംഗങ്ങളാണ് മറുപക്ഷത്ത് അണിനിരന്നിരുന്നത്. ഇവരിൽ ചിലർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടുകയും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തിരുന്നു. ഇരു ഗ്രൂപ്പുകളും തമ്മിലുള്ള സംഘട്ടനവും മറ്റ് അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനായി കടുത്ത പൊലീസ് സാന്നിധ്യം ഇവിടെയുണ്ടായിരുന്നു. ഖലിസ്ഥാൻവാദികളുടെ പരിപാടിക്ക് അനുവാദം നൽകരുതെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടീഷ് അധികൃതർ നരത്തെ തന്നെ നിരസിച്ചിരുന്നു.

പരിപാടിക്ക് അനുവാദം നിഷേധിച്ചാൽ അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ നിഷേധമാകുമെന്നായിരുന്നു ബ്രിട്ടീഷ് അധികാരികൾ ഇതിന് ന്യായീകരണം നൽകിയത്. ഈ ഇന്ത്യാവിരുദ്ധ പരിപാടിക്ക് ലണ്ടന്റെ മണ്ണിൽ അനുവാദം നൽകിയതിലൂടെ വളർന്ന് വരുന്ന പുതിയ ഉഭയകക്ഷി ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാനുള്ള സാധ്യതയേറെയാണെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഈ പരിപാടിയിൽ ഇന്ത്യയ്ക്കുണ്ടായ അസംതൃപ്തി ഔദ്യോഗിക പ്രസ്താവനകളിലൂടെ പ്രതിഫലിച്ചിട്ടുമുണ്ട്. ഇത് ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയുയർത്തുന്നതും ആക്രമണങ്ങൾക്ക് വഴിയൊരുക്കുന്നതുമാണെന്നായിരുന്നു ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്.

ഖാലിസ്ഥാനെയും പാക്കിസ്ഥാനെയും പിന്തുണയ്ക്കുന്നതിനുള്ള ബ്രിട്ടന്റെ ഹിഡൻ അജണ്ടയാണ് ഈ പരിപാടിക്ക് പിന്തുണയേകിയതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെ പ്രസിഡന്റായ കുൽദീപ് ഷെഖാവത്ത് ആരോപിച്ചിരിക്കുന്നത്. ബ്രിട്ടൻ വിഘടനവാദത്തെ പിന്തുണക്കുന്നതിലുടെ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം താറുമാറാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഈ നിർണായകവേളയിൽ ഐക്യഭാരതം എന്ന മഹത്തായ സന്ദേശം ഉയർത്തിക്കാട്ടുന്നതിനാണ് തങ്ങൾ ഇവിടെ ഖലിസ്ഥാൻ വാദികൾക്കെതിരെ അണിനിരന്നിരിക്കുന്നതെന്നും ഷെഖാവത്ത് വിശദീകരിക്കുന്നു.

ഖലിസ്ഥാൻ വാദികളെ പിന്തുണക്കുന്നതിനായി പാക്കിസ്ഥാൻ വംശജനും ഹൗസ് ഓഫ് ലോർഡ്സ് അംഗവുമായ നസീർ അഹമ്മദ് അടക്കമുള്ള നിരവധി പ്രമുഖരെത്തിയിരുന്നു. ഇന്ത്യൻ ഗവൺമെന്റിനെതിരെ പ്ലേക്കാർഡുകളും ബാനറുകളുമേന്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും ഖലിസ്ഥാൻ വാദികൾക്കിടയിൽ അണിനിരന്നിരുന്നു. ഓപ്പറേഷൻ ബ്ലൂസ്റ്റാർ, ഇന്ദിരാഗാന്ധി വധത്തിന് ശേഷം സിഖുകാർക്കെതിരെ നടന്ന സിഖ് വിരുദ്ധ കലാപങ്ങൾ തുടങ്ങിയവയും ചടങ്ങിൽ പ്രസംഗിച്ചവർ ഉയർത്തിക്കാട്ടിയിരുന്നു. ചില സ്വകാര്യ ടിവി ചാനലുകൾ പരിപാടിയുടെ ലൈവ് സ്ട്രീമിംഗിനുമെത്തിയിരുന്നു. ഖലിസ്ഥാൻ വാദികളുടെ ഇന്ത്യാവിരുദ്ധ നീക്കം സിഖുകാർക്ക് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്നാണ് നിരവധി സിഖുകാർ പ്രതികരിച്ചിരിക്കുന്നത്. ഇതിൽ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവർ വരെ ഉൾപ്പെടുന്നുണ്ട്.

ഇന്നലത്തെ ഖലിസ്ഥാൻ റാലിക്കെതിരെ ശക്തമായ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രിയായ അമരിന്ദർ സിംഗും ആൾ ഇന്ത്യ ആന്റി-ടെററിസ്റ്റ് ഫ്രന്റ് ചെയർമാനായ എംഎസ് ബിട്ടയും രംഗത്തെത്തിയിട്ടുണ്ട്. വിദേശത്ത് ഖലിസ്ഥാൻ വാദം വീണ്ടുമുയർന്നെങ്കിലും ഇന്ത്യയിൽ അതിനി വേര് പിടിക്കാൻ പോകുന്നില്ലെന്നാണ് ബിട്ട തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. പാക്കിസ്ഥാന്റെ ഐഎസ്ഐയാണ് ഇതിന് പുറകിലെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സിഖുകാർ ലണ്ടനിലെ ഖലിസ്ഥാൻ നീക്കത്തെ പിന്തുണക്കില്ലെന്നാണ് ഷിരോമണി അകാലിദൾ നേതാവായ നരേഷ് ഗുജ്റാൾ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകാലം മുതൽ തന്നെ ഖലിസ്ഥാൻ വാദം ആരംഭിച്ചിരുന്നു. പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷവും വിവിധ കാലങ്ങളിൽ അത് ശക്തിപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ ശക്തമായ നീക്കത്തെ തുടർന്നാണിത് അടിച്ചമർത്തപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP