Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യപിച്ച് വീട്ടിലെത്തിയ മകൻ മുറ്റത്തിരുന്ന അമ്മയുടെ തലയറുത്തു; നാട്ടുകാർ പിടികൂടിയത് തലയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ; നാടിനെ നടുക്കിയ ക്രൂരകൃത്യം ഝാർഖണ്ഡിൽ

മദ്യപിച്ച് വീട്ടിലെത്തിയ മകൻ മുറ്റത്തിരുന്ന അമ്മയുടെ തലയറുത്തു; നാട്ടുകാർ പിടികൂടിയത് തലയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ; നാടിനെ നടുക്കിയ ക്രൂരകൃത്യം ഝാർഖണ്ഡിൽ

റാഞ്ചി: 65 വയസ്സുള്ള അമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം തലയുമായി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. 35 വയസ്സുകാരനായ ചാമ്പയ് മരണ്ടിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.ഗ്രാമവാസികളാണ് ഇയാളെ പിടികൂടി പൊലീസിൽ ഏല്പിച്ചത്. കൊലയ്ക്ക് ശേഷം തുണിയിൽ പൊതിഞ്ഞ അമ്മയുടെ തലയുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു. തലയും ശരീരവും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന സ്വന്തം അമ്മയെ മദ്യപിച്ച് ബോധമില്ലാതെ വീട്ടിലെത്തിയ പ്രതി മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുക്കുകയായിരുന്നു എന്ന് അന്വേഷണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP