Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഖ് തീർത്ഥാടകർക്കായി അതിർത്തി തുറക്കാൻ തയ്യാറായി പാക്കിസ്ഥാൻ; തീരുമാനം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പെന്ന് സൂചന; പാക് തീരുമാനം സ്വാഗതം ചെയ്ത് പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു

സിഖ് തീർത്ഥാടകർക്കായി അതിർത്തി തുറക്കാൻ തയ്യാറായി പാക്കിസ്ഥാൻ; തീരുമാനം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പെന്ന് സൂചന; പാക് തീരുമാനം സ്വാഗതം ചെയ്ത് പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മുൻകൈയെടുത്ത് പാക്കിസ്ഥാൻ. സിഖ് മതവിശ്വാസികളുടെ സുപ്രധാനമായ ആരാധനാ കേന്ദ്രമായ കർതർപുർ സാഹിബ് ഗുരുദ്വാരയിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്ക് എത്താനായി അതിർത്തി തുറന്നുകൊടുക്കാൻ പാക്കിസ്ഥാൻ ആലോചിക്കുന്നതായിട്ടാണ് സൂചന

സിഖ് വിശ്വാസ പ്രകാരം ആദ്യത്തെ ഗുരുവായ ഗുരുനാനാകിന്റെ 550 -ാമത് ജന്മദിനത്തോടനുബന്ധിച്ച് സിഖ് തീർത്ഥാടകർക്കായി അതിർത്തി തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗുരു നാനാക് അവിടെയാണ് ജീവിതത്തിലെ അവസാന ദിനങ്ങൾ ചിലവഴിച്ചതെന്നാണ് വിശ്വാസം. 2019 നവംബറിലാണ് ഗുരു നാനാകിന്റെ ജന്മവാർഷികം. പാക്കിസ്ഥാന്റെ നീക്കത്തെ സ്വാഗതം ചെയ്ത് പഞ്ചാബ് മന്ത്രി നവ്‌ജ്യോതിസിങ് സിദ്ദു രംഗത്തെത്തിയിട്ടുണ്ട്.

ലക്ഷക്കണക്കിന് സിഖ് തീർത്ഥാടകരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് യാഥാർഥ്യമാകുന്നത് അദ്ദേഹം പറഞ്ഞു. ഇന്ത്യ- പാക് ബന്ധത്തിലെ അകൽച്ച കുറയ്ക്കാൻ തീരുമാനം വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗമായ പഞ്ചാബ് പ്രവിശ്യയിലെ നറോവൽ ജില്ലയിലാണ് കർതർപുർ ഗുരുദ്വാര. നേരത്തെ പഞ്ചാബിലെ ഇന്ത്യൻ അതിർത്തിയിൽ നിന്ന് നോക്കിയാൽ ഗുരുദ്വാര വ്യക്തമായി കാണാൻ സാധിക്കുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP