Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യ നേതൃത്വം നൽകുന്ന സൈനികാഭ്യാസത്തിന് നേപ്പാൾ ഇല്ലെന്ന് സൂചന; പിന്മാറ്റത്തിന് കാരണം ചൈനയെന്ന് അഭ്യൂഹം ശക്തം

ഇന്ത്യ നേതൃത്വം നൽകുന്ന സൈനികാഭ്യാസത്തിന് നേപ്പാൾ ഇല്ലെന്ന് സൂചന; പിന്മാറ്റത്തിന് കാരണം ചൈനയെന്ന് അഭ്യൂഹം ശക്തം

ഡൽഹി: ദക്ഷിണേഷ്യയിലേയും ദക്ഷിണപൂർവ്വേഷ്യയിലേയും രാജ്യങ്ങളുടെ കൂട്ടായ്മയായ ബി.ഐ.എം.എസ്.ടി.ഇ.സി.യുടെ പ്രഥമ സംയുക്ത സൈനികാഭ്യാസത്തിൽ നിന്ന് നേപ്പാൾ പിന്മാറിയതായി സൂചന. അടുത്ത ആഴ്ച നടക്കുന്ന പ്രഥമ സൈനികാഭ്യാസത്തിന് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാന്മർ, നേപ്പാൾ, ശ്രീലങ്ക, തായിലൻഡ് എന്നീ രാജ്യങ്ങളാണ് ബിഐഎംഎസ്ടിഇസിയിലെ അംഗങ്ങൾ.

നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലിയുടെ ഉപദേഷ്ടാവ് വാർത്താ ഏജൻസിയോടാണ് ഇക്കാര്യം അറിയിച്ചത്. ഇത് ഔദ്യോഗിക തീരുമാനമാണെന്നും ഉപദേഷ്ടാവ് അറിയിച്ചു. സെപ്റ്റംബർ 10 മുതൽ 16 വരെ പുണെയിലാണ് പരിശീലനം. എന്നാൽ പിന്മാറ്റത്തിനുള്ള കാരണം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ചൈനയുടെ സമ്മർദ്ദമാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചനയെന്ന് ഐ.എ.എൻ.എസ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

നേരത്തെ നേപ്പാളിന് ചരക്ക് കൈമാറ്റത്തിനായി തങ്ങളുടെ നാല് തുറമുഖങ്ങൾ തുറന്നുകൊടുക്കാൻ ചൈന തീരുമാനിച്ചിരുന്നു. ഇതോടെ നേപ്പാളിലെ ചരക്കുഗതാഗതത്തിൽ ഇന്ത്യൻ തുറമുഖങ്ങൾക്കുണ്ടായിരുന്ന കുത്തകയ്ക്ക് അവസാനമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP