Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡ്രൈവറുമായുള്ള അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞത് വിവാഹത്തിന് തടസ്സമായി; കാമുകനും സഹായികളും ചേർന്ന് വകവുത്തിയതിന് മകൻ സാക്ഷിയുമായി; ആം ആദ്മി നേതാവ് കൊല്ലപ്പെട്ട കേസിൽ നിർണായകമായത് മകന്റെ മൊഴി

ഡ്രൈവറുമായുള്ള അവിഹിത ബന്ധം ഭർത്താവ് അറിഞ്ഞത് വിവാഹത്തിന് തടസ്സമായി; കാമുകനും സഹായികളും ചേർന്ന് വകവുത്തിയതിന് മകൻ സാക്ഷിയുമായി; ആം ആദ്മി നേതാവ് കൊല്ലപ്പെട്ട കേസിൽ നിർണായകമായത് മകന്റെ മൊഴി

ഡൽഹി: ആം ആദ്മി പാർട്ടിയുടെ പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അടക്കം മൂന്ന് പേർ അറസ്റ്റിൽ. പ്രാദേശിക തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ ഹർവിന്ദർ സിങ് എന്ന അലിയാസ് ഹിന്ദയെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കിർണാപാൽ കൗർ(32),സഹായികളായ മഖാൻ രാം(37), ചാംകൗർ സിങ്(26), ജെയ്മൽ സിങ് (20 )എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ 14കാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജെതുകെയിലുള്ള സ്വന്തം വീട്ടിൽ വച്ചാണ് ഹിന്ദ കൊല്ലപ്പെടുന്നത്. ഹിന്ദയുടെ ഭാര്യ കിർണാപാൽ ഡ്രൈവറായ സന്ദീപ് കൗർ (35) എന്നയാളുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് തടസമായ ഭർത്താവിനെ എന്നന്നേക്കുമായി ഇല്ലാതാക്കണമായിരുന്നു. അതിനായി മഖാൻ, ചാംകൗർ, ജെയ്മൽ എന്നീ വാടക കൊലയാളികളെ സഹായത്തിനായി വിളിക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് നാനക് സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP