Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റഫാൽ കരാർ റദ്ദാക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രം; ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ രാഹുലും മുൻ ഫ്രഞ്ച് പ്രസിഡന്റുമെന്ന് അരുൺ ജയ്റ്റ്‌ലി; മോദി സർക്കാരിനെതിരായ ആസൂത്രണമെന്നും ധനമന്ത്രിയുടെ ആരോപണം

റഫാൽ കരാർ റദ്ദാക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രം; ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ രാഹുലും മുൻ ഫ്രഞ്ച് പ്രസിഡന്റുമെന്ന് അരുൺ ജയ്റ്റ്‌ലി; മോദി സർക്കാരിനെതിരായ ആസൂത്രണമെന്നും ധനമന്ത്രിയുടെ ആരോപണം

ഡൽഹി: അഴിമതി ആരോപണം നേരിടുന്ന റഫാൽ വിമാന കരാർ റദ്ദാക്കില്ലെന്ന് കേന്ദ്ര ധനവകുപ്പ് മന്ത്രി അരുൺ ജെയ്റ്റ്‌ലി. മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദും കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ചേർന്ന് ആസൂത്രണം ചെയ്തതതാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നും ജെയ്റ്റ് ലി ആരോപിച്ചു.

ഓഗസ്റ്റ് 30 ന് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഫ്രാൻസിൽ നിന്ന് ഒരു ബോംബ് പൊട്ടാനുണ്ടെന്ന് രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. നരേന്ദ്ര മോദി സർക്കാരിനെതിരെ ആസൂത്രണം ചെയ്ത വിവാദമാണ് ഇതെന്നുള്ളതിന്റെ തെളിവാണിത്. റഫാൽ കരാറിൽ രണ്ട് രാജ്യത്തെ പ്രതിപക്ഷ നേതാക്കന്മാർ ഒരു ശബ്ദത്തിൽ സംസാരിക്കുന്നത് യാദൃശ്ചികമല്ലെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

ഇന്ത്യയിലെയും ഫ്രാൻസിലെയും പ്രതിപക്ഷ നേതാക്കന്മാർ കൂട്ടുകച്ചവടക്കാർ ആണ്. രാഹുലിന്റെ ട്വീറ്റും ഇരുവരുടേയും പ്രസ്താവനകളും ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാവും. ഇവർ തമ്മിലുള്ള 'ജുഗൽബന്ധി' തെളിയിക്കാൻ തന്റെ കയ്യിൽ തെളിവുകളില്ല. പക്ഷെ ഇത് സൂക്ഷ്മമായി വീക്ഷിച്ചാൽ ഇക്കാര്യം ബോധ്യമാകുമെന്നും ജെയ്റ്റ് ലി കൂട്ടിച്ചേർത്തു.

റഫാൽ ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് ഏവിയേഷനൊപ്പം ഇന്ത്യൻ സർക്കാർ പങ്കാളിയായി നിർദേശിച്ചത് മുകേഷ് അംബാനിയുടെ റിലയൻസ് ഡിഫൻസിനെയാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ രൂക്ഷമായ വിമർശനമായിരുന്നു ബിജെപി ക്കെതിരെ കോൺഗ്രസ് ഉയർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP