Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടുജോലി ചെയ്യുന്നതിനിടയിൽ മേജർ പീഡിപ്പിച്ചെന്ന് പരാതി; പീഡിപ്പിച്ചത് ഭർത്താവിനെ മനഃപൂർവ്വം പുറത്തേക്ക് പറഞ്ഞ് വിട്ടതിന് ശേഷമെന്നും യുവതി; മേജറും ബന്ധുവും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്നും യുവതിയുടെ പരാതി

വീട്ടുജോലി ചെയ്യുന്നതിനിടയിൽ മേജർ പീഡിപ്പിച്ചെന്ന് പരാതി; പീഡിപ്പിച്ചത് ഭർത്താവിനെ മനഃപൂർവ്വം പുറത്തേക്ക് പറഞ്ഞ് വിട്ടതിന് ശേഷമെന്നും യുവതി; മേജറും ബന്ധുവും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്നും യുവതിയുടെ പരാതി

ഡൽഹി: വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ ഇന്ത്യൻ സൈന്യത്തിലെ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ജൂലൈ 12ന് രാത്രി പത്തിനു ക്വാർട്ടേഴ്‌സ് വൃത്തിയാക്കുന്നതിനിടെ മേജർ ഗൗരവ് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് ഇയാളുടെ വീട്ടുജോലിക്കാരി പൊലീസിൽ മൊഴി നൽകിയത്. തന്റെ ഭർത്താവിനെ മേജറും ബന്ധുവും ചേർന്നു കൊലപ്പെടുത്തിയതായും ഇവർ വെളിപ്പെടുത്തി.

രാത്രിയിൽ ഭർത്താവിനെ മേജർ പുറത്തേക്കു പറഞ്ഞുവിട്ടു. തന്നോടു മുറിയിലേക്കു പോകാൻ ആവശ്യപ്പെട്ടു. എതിർത്തപ്പോൾ ക്രൂരമായി മർദിച്ചു മുറിയിലേക്കു വലിച്ചുകൊണ്ടുപോയി. ഇതിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാണെന്നു മേജർ പൊലീസിനോടു പറഞ്ഞു പരാതിക്കാരി വിശദീകരിച്ചു.

ഡൽഹി കന്റോൺമെന്റിൽ മേജർ ഗൗരവിന്റെ വീട്ടിലെ ജോലിക്കാരുടെ ക്വാർട്ടേഴ്‌സിലാണു മൂന്നുമാസമായി യുവതി താമസിക്കുന്നത്. ഭർത്താവും മകനും കൂടെയുണ്ടായിരുന്നു. സംഭവത്തിനുശേഷം പരാതിക്കാരി ബന്ധുവീട്ടിലേക്കു താമസം മാറ്റി. ദരിദ്ര കുടുംബത്തിൽപെട്ടതിനാൽ ആരും തന്നെ സഹായിക്കാൻ വരുന്നില്ലെന്നും ഇവർ പൊലീസിനോടു പരാതിപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP