Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രക്കിൽ കൊൽക്കത്തയിലേക്ക് കൊണ്ട്‌പോയ നാല് പശുക്കൾ ചത്തു; വാഹനം തടഞ്ഞ് പരിശോധന നടത്തി നാട്ടുകാർ; പ്രകോപിതരായ നാട്ടുകാർ കന്നുകാലികളെ പുറത്തിറക്ക് വാഹനങ്ങൾക്ക് തീയിട്ടു

ട്രക്കിൽ കൊൽക്കത്തയിലേക്ക് കൊണ്ട്‌പോയ നാല് പശുക്കൾ ചത്തു; വാഹനം തടഞ്ഞ് പരിശോധന നടത്തി നാട്ടുകാർ; പ്രകോപിതരായ നാട്ടുകാർ കന്നുകാലികളെ പുറത്തിറക്ക് വാഹനങ്ങൾക്ക് തീയിട്ടു

ബദ്രക്: കന്നുകാലികളെ കടത്തിക്കൊണ്ടുപോകുകയാണെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ട്രക്കിന് തീവച്ചു. മറ്റ് നാല് വാഹനങ്ങൾ തകർക്കുകയും ചെയ്തു. ഒഡീഷയിലെ അസുറാലിയിലാണ് സംഭവം.ഏഴ് ട്രക്കുകളാണ് കന്നുകാലികളുമായി അസുറാലിക്ക് സമീപമുള്ള പന്ദാരബാട്ടിയയിൽ നിന്ന് കൊൽക്കത്തയിലേക്ക് തിരിച്ചത്. വിവരമറിഞ്ഞ് ഒരു കൂട്ടം ആളുകൾ വാഹനങ്ങൾ തടയുകയും കന്നുകാലികളെ അതിൽ നിന്ന് ഇറക്കുകയും ചെയ്തു. കന്നുകാലികളിൽ നാലെണ്ണം ചത്തിരുന്നു. ഇതോടെ ആൾക്കൂട്ടം പ്രകോപിതരാകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഒരു ട്രക്കിന് അവർ തീവയ്ക്കുകയും നാലെണ്ണം അടിച്ചുതകർക്കുകയുമായിരുന്നു. കന്നുകാലികളെ കടത്തുന്നതിൽ പ്രതിഷേധിച്ച് ഗ്രാമീണർ റോഡ് ഉപരോധിക്കുകയും ചെയ്തു. പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. നിയമംലംഘിച്ചുള്ള കന്നുകാലിക്കടത്ത് മേഖലയിൽ സജീവമാണെന്ന് ഗ്രാമീണർ ആരോപിക്കുന്നു. ഇതേച്ചൊല്ലി ഇവിടെ ക്രമസമാധാനപ്രശ്നങ്ങളുണ്ടാകുന്നതും പതിവായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP