മേൽ ജാതിക്കാരനായതിനാൽ എനിക്ക് ജോലി ലഭിക്കില്ലെന്ന് പറഞ്ഞ് ആക്രോശിച്ച് യുവാവ്; യുവ ജനദാദൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബിഹാർ മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ്; നിതീഷ് കുമാറിന് നേരെ ചെരുപ്പെറിഞ്ഞ യുവാവ് അറസ്റ്റിൽ
October 11, 2018 | 07:17 PM IST | Permalink

സ്വന്തം ലേഖകൻ
പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനുനേരെ ചെരിപ്പേറ്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. പട്നയിൽ യുവ ജനതാദളിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് നിതീഷ് കുമാറിനുനേരെ ചന്ദൻ കുമാർ എന്നയാൾ ചെരിപ്പെറിഞ്ഞത്.സംവരണ വിഷയത്തിൽ എൻഡിഎ സർക്കാരിനെതിരായ പ്രധിഷേധത്തിന്റെ ഭാഗമായാണ് യുവാവ് ചെരിപ്പേറ് നടത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
മേൽജാതിക്കാരൻ ആയതിനാൽ തനിക്ക് ജോലി ലഭിക്കുന്നില്ലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.യുവജനതാദൾ പ്രവർത്തകർ ചന്ദൻ കുമാറിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് രക്ഷപ്പെടുത്തി. നിതീഷ് കുമാറിനൊപ്പം മുതിർന്ന മന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
