Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ച് കുട്ടികളുമായ യുവതി കിണറ്റിൽ ചാടി; നാല് കുട്ടികൾ മരിച്ചപ്പോൾ രക്ഷപ്പെട്ടത് യുവതിയും മൂത്തകുട്ടിയും മാത്രം; ആത്മഹത്യ ശ്രമം നടത്തിയത് `ആത്മാക്കളുടെ ഉപദ്രവം` കാരണമെന്ന് യുവതി

അഞ്ച് കുട്ടികളുമായ യുവതി കിണറ്റിൽ ചാടി; നാല് കുട്ടികൾ മരിച്ചപ്പോൾ രക്ഷപ്പെട്ടത് യുവതിയും മൂത്തകുട്ടിയും മാത്രം; ആത്മഹത്യ ശ്രമം നടത്തിയത് `ആത്മാക്കളുടെ ഉപദ്രവം` കാരണമെന്ന് യുവതി

അഹമ്മദാബാദ്: അഞ്ചു മക്കളുമായി യുവതി കിണറ്റിൽ ചാടി. നാലു മക്കൾ മരിച്ചു. യുവതിയെയും മൂത്ത കുട്ടിയെയും രക്ഷപ്പെടുത്തി. 'ആത്മാക്കൾ ഉപദ്രവം' സഹിക്കാനാകാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.ഗുജറാത്തിലെ ഭവനനഗറിൽ തിങ്കളാഴ്ചയാണ് സംഭവം. ഗീത ഭാലിയ എന്ന യുവതിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇവരെയും മൂത്ത മകൾ പത്തു വയസുള്ള ധർമിഷ്ടയേയും നാട്ടുകാർ രക്ഷപ്പെടുത്തി. ഒന്നരവയസിനും എട്ടുവയസ്സിനും ഇടയിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്.

കർഷക തൊഴിലാളിയാണ് ഗീത ഭാലിയ. ആത്മാക്കളുടെ ഉപദ്രവത്തിനൊപ്പം സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നതായും ഇവർ പൊലീസിനോട് വെളിപ്പെടുത്തി. കണ്ണടച്ചാൽ ആത്മാക്കൾ തന്നെ ശല്യപ്പെടുത്താൻ എത്തും. ഉറങ്ങാനോ നേരാവണ്ണം ഭക്ഷം കഴിക്കാനോ ഇതുമൂലം സാധിച്ചിരുന്നില്ലെന്നും അവർ പൊലീസിനോട് പറഞ്ഞു. ഭർത്താവ് ധർമഷി ഇവർക്കൊപ്പമില്ലായിരുന്നു.ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് അടുത്തുള്ള ഗ്രാമത്തിലെത്തിയാണ് ഗീത ഭാലിയ മക്കളെ കിണറ്റിലേക്കെറിഞ്ഞ ശേഷം ആത്മഹത്യാ ശ്രമം നടത്തിയത്. ഗീത ഭാലിയ ദുർമന്ത്രവാദത്തിൽ വിശ്വാസിച്ചിരുന്നതായി ഭർത്താവ് പൊലീസിനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP