Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോവയിൽ എംഎൽഎമാർ കാലുമാറുമ്പോഴും സർക്കാർ രൂപീകരണത്തിനുള്ള ശ്രമം തുടരുമെന്ന് കോൺഗ്രസ്; എംഎൽഎമാർ രാജിവെച്ചത് പാർട്ടിക്ക് തിരിച്ചടിയല്ലെന്നും വിലയിരുത്തൽ; കോൺഗ്രസ് അംഗസംഖ്യ 14 ആയി ചുരുങ്ങി

ഗോവയിൽ എംഎൽഎമാർ കാലുമാറുമ്പോഴും സർക്കാർ രൂപീകരണത്തിനുള്ള ശ്രമം തുടരുമെന്ന് കോൺഗ്രസ്; എംഎൽഎമാർ രാജിവെച്ചത് പാർട്ടിക്ക് തിരിച്ചടിയല്ലെന്നും വിലയിരുത്തൽ; കോൺഗ്രസ് അംഗസംഖ്യ 14 ആയി ചുരുങ്ങി

പനാജി: രണ്ട് എം എൽ എമാർ രാജിവച്ച് ബിജെപിയിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും ഗോവയിൽ സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമവുമായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ്. എം എൽ എമാരായ ദേവാനന്ദ് സോപ്തെയും സുഭാഷ് ഷിരോദ്കറും ചൊവ്വാഴ്ച കോൺഗ്രസിൽനിന്ന് രാജിവച്ചിരുന്നു. തങ്ങൾ ഇന്ന് ബിജെപിയിൽ ചേരാൻ പോവുകയാണെന്ന് സുഭാഷ് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ കണ്ടതിനു ശേഷമായിരുന്നു സുഭാഷിന്റെ പ്രതികരണം

ദയാനന്ദിന്റെയും സുഭാഷിന്റെയും രാജി കോൺഗ്രസിന് തിരിച്ചടിയല്ലെന്നും രണ്ടുപേർ കോൺഗ്രസിൽനിന്ന് രാജിവച്ചെങ്കിലും സംസ്ഥാനത്ത് സർക്കാർ രൂപവത്കരിക്കാനുള്ള ശ്രമവുമായി തങ്ങൾ മുന്നോട്ടു പോകുമെന്നും ഗോവാ കോൺഗ്രസ് വക്താവ് നീലകാന്ത് ഹലർങ്കർ വാർത്താ ഏജൻസിയായ പി ടി ഐയോടു പറഞ്ഞു. ദയാനന്ദും സുഭാഷും എം എൽ എ സ്ഥാനം രാജിവച്ചു കൊണ്ടുള്ള കത്ത് നിയമസഭാ സ്പീക്കർ ഡോ പ്രമോദ് സാവന്തിന് ചൊവ്വാഴ്ച സമർപ്പിച്ചിരുന്നു. ഇരുവരുടെയും രാജിയോടെ 40 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ 16ൽനിന്ന് 14 ആയി കുറഞ്ഞു.

മറ്റുള്ള കോൺഗ്രസ് എം എൽ എമാർ ഐക്യത്തിലാണുള്ളത്. ഇനിയാരും മറുവശത്തേക്ക് പോകില്ല. ബിജെപി ഞങ്ങളുടെ രണ്ട് എം എൽ എമാരെ കൊണ്ടുപോയി. ഞങ്ങൾക്ക് അവരുടെ ക്യാമ്പിൽനിന്ന് നാലുപേരെ കിട്ടുമെന്നും നീലകാന്ത് പറഞ്ഞു. എന്നാൽ കോൺഗ്രസ് പാളയത്തിലേക്ക് വരാൻ തയ്യാറായ എം എൽ എമാരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ദയാനന്ദിന്റെയും സുഭാഷിന്റെയും രാജിക്കു പിന്നാലെ കോൺഗ്രസ് സംസ്ഥാന ഘടകം പനാജിയിൽ യോഗം ചേർന്നു. കോൺഗ്രസ് തിരിച്ചടിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ശേഷം പുറത്തെത്തിയ മുന്മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പ്രതാപ് സിൻഹ റാണെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP