Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ വികസനങ്ങൾക്ക് കപിൽ സിബലിന്റെ ഫണ്ടിൽ നിന്ന് രണ്ട് കോടി; സഹായം നൽകുന്നത് കേന്ദ്ര സർക്കാർ തുരംഗം വെയ്ക്കുന്നതിനാൽ

രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ വികസനങ്ങൾക്ക് കപിൽ സിബലിന്റെ ഫണ്ടിൽ നിന്ന് രണ്ട് കോടി; സഹായം നൽകുന്നത് കേന്ദ്ര സർക്കാർ തുരംഗം വെയ്ക്കുന്നതിനാൽ

ലഖ്നൗ: ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ അമേഠി മണ്ഡലത്തിന്റെ വികസനത്തിന് തന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ അനുവദിക്കാനൊരുങ്ങി കോൺഗ്രസ് എം പി കപിൽ സിബൽ. സോണിയാ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി മണ്ഡലത്തിന്റെ വികസനത്തിന് ഇക്കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്റെ എം പി ഫണ്ടിൽനിന്ന് തുക അനുവദിച്ചിരുന്നു. രണ്ടുകോടി രൂപയാണ് ജെയ്റ്റ്ലി അനുവദിച്ചത്.

ഇതിനു പിന്നാലെയാണ് അമേഠി മണ്ഡലത്തിന്റെ വികസനത്തിന് എം പി ഫണ്ടിൽനിന്ന് തുക അനുവദിക്കുന്ന കാര്യം സിബൽ പ്രഖ്യാപിച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഉത്തർ പ്രദേശിൽനിന്നുള്ള രാജ്യസഭാംഗങ്ങളാണ് അരുൺ ജെയ്റ്റ്ലിയും കപിൽ സിബലും.

അമേഠിയുടെ വികസനത്തിൽ രാഹുൽ ഗാന്ധി പ്രതിജ്ഞാബദ്ധനാണ്. എന്നാൽ നിലവിലെ സർക്കാർ ഓരോരോ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്ന് വികസനപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയാണെന്ന് അമേഠി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ യോഗേന്ദ്ര മിശ്ര പറഞ്ഞു. രാഹുൽ ഗാന്ധിയുടെ തുടർച്ചയായ ശ്രമഫലമായാണ് കപിൽ സിബലിനെയും രേഖയെയും പോലുള്ള എം പിമാർ അമേഠിയുടെ വികസനത്തിന് തങ്ങളുടെ എം പി ഫണ്ടിൽനിന്ന് തുക അനുവദിക്കുന്നതെന്നും ശർമ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP