Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താൻ ജനിച്ച ഗർഭപാത്രത്തിലൂടെ തന്റെ മകൾക്കും ജന്മം നൽകി മീനാക്ഷി; അമ്മയുടെ ഗർഭപാത്രം സ്വീകരിച്ചത് 17മാസങ്ങൾക്ക് മുൻപ്; ഏഷ്യയിൽ തന്നെ ആദ്യ സംഭവം; ചികിത്സയ്ക്ക് നേതൃത്വം നൽകിയത് പുനൈ ടെക്‌നിക്ക് ഉടമ ഡോ. ശൈലേഷ് പുന്തംബേക്കർ

താൻ ജനിച്ച ഗർഭപാത്രത്തിലൂടെ തന്റെ മകൾക്കും ജന്മം നൽകി മീനാക്ഷി; അമ്മയുടെ ഗർഭപാത്രം സ്വീകരിച്ചത് 17മാസങ്ങൾക്ക് മുൻപ്; ഏഷ്യയിൽ തന്നെ ആദ്യ സംഭവം; ചികിത്സയ്ക്ക് നേതൃത്വം നൽകിയത് പുനൈ ടെക്‌നിക്ക് ഉടമ ഡോ. ശൈലേഷ് പുന്തംബേക്കർ

പൂനൈ; താൻ ജനിച്ച ഗർഭപാത്രത്തിൽ തന്നെ തന്റെ മകൾക്കും ജന്മം നൽകുകയെന്ന ഭാഗ്യം കൈവന്നത് പൂനൈയിലെ 27കാരിയായ മീനാക്ഷിക്കാണ്. ഇത്തരത്തിലെ താൻ ജനിച്ച ഗർഭപാത്രത്തിൽ നിന്നു കുഞ്ഞിനു ജന്മം നൽകിയ മീനാക്ഷി (27) ആണ് ഇത്തരത്തിൽ ഇന്ത്യയിൽ ആദ്യമായി അമ്മയാകുന്നത്. ഏഷ്യയിലും ആദ്യത്തേതാണീ സംഭവം. ലോകത്തിൽ പന്ത്രണ്ടാമത്തേതും. ഇതിനു മുൻപ് സ്വീഡനിൽ ഒൻപതും യുഎസിൽ രണ്ടും കുട്ടികളാണ് ഇങ്ങനെയുണ്ടായിട്ടുള്ളത

ഗർഭപാത്രത്തിനു തകരാറുള്ളതിനാൽ കുഞ്ഞുണ്ടാവില്ലെന്നു കണ്ടാണ് അമ്മയുടെ ഗർഭപാത്രം മീനാക്ഷി സ്വീകരിച്ചത്. മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി 17 മാസം കഴിഞ്ഞാണ് ആ സൗഭാഗ്യം മീനാക്ഷിയെ തേടിയെത്തിയത്. 31 ആഴ്ചയും 5 ദിവസവും പിന്നിട്ടപ്പോൾ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.

ഗാലക്‌സി കെയർ ഹോസ്പിറ്റലിലെ ഡോ. ശൈലേഷ് പുന്തംബേക്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇന്ത്യയിൽ ഈ ചരിത്രനേട്ടം കൈവരിക്കാനായത്. ലാപ്പറോസ്‌കോപ്പിക് കാൻസർ ശസ്ത്രക്രിയയിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള ഡോ. ശൈലേഷ് ലാപ്പറോസ്‌കോപ്പിക് പെൽവിക് സർജറിയിലും ഗൈനക്കോളജിക്കൽ കാൻസർ സർജറിയിലും ലോകമാകെ അറിയപ്പെടുന്ന വിദഗ്ധനാണ്. കാൻസർ ബാധിച്ച ഗർഭാശയം നീക്കുന്നതിനുള്ള അദ്ദേഹത്തിന്റെ രീതി 'പുനൈ ടെക്‌നിക്ക്' എന്നാണ് ലോകമാകെ അറിയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP