Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാരാഷ്ട്രയിൽ ചീഫ് സെക്രട്ടറി സഞ്ചരിച്ച ബോട്ട് മുങ്ങി; സംഘത്തിൽ മാധ്യമപ്രവർത്തകരും; ഒരാളെ കാണാനില്ലെന്ന് സൂചന; ശിവാജി സ്മാരകത്തിൽ പൂജ കഴിഞ്ഞ് മടങ്ങിയപ്പോൾ അപാകത്തിൽപ്പെട്ടത് സർക്കാർ ബോട്ട്

മഹാരാഷ്ട്രയിൽ ചീഫ് സെക്രട്ടറി സഞ്ചരിച്ച ബോട്ട് മുങ്ങി; സംഘത്തിൽ മാധ്യമപ്രവർത്തകരും; ഒരാളെ കാണാനില്ലെന്ന് സൂചന; ശിവാജി സ്മാരകത്തിൽ പൂജ കഴിഞ്ഞ് മടങ്ങിയപ്പോൾ അപാകത്തിൽപ്പെട്ടത് സർക്കാർ ബോട്ട്

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രാ ചീഫ് സെക്രട്ടറി അടക്കം 40 ഓളം സർക്കാർ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് മുംബൈ തീരത്ത് മുങ്ങി. മഹാരാഷ്ട്രാ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാളെ കാണാതായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. നിർദിഷ്ട ശിവജി മഹാരാജ് സ്മാരകത്തിന്റെ പൂജയിൽ പങ്കെടുക്കാൻ പോയവർ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്.

വൈകീട്ട് 4.15ഓടെ ആയിരുന്നു അപകടം. കോസ്റ്റ് ഗാർഡ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഹെലിക്കോപ്റ്ററുകളും ഹോവർക്രാഫ്റ്റും അടക്കമുള്ളവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് കോസ്റ്റ് ഗാർഡ് പിആർഒ വാർത്താ ഏജൻസിയോട് പറഞ്ഞു. മറൈൻ പൊലീസിനും തിരച്ചിലിനെത്തി. മുംബൈ നരിമാൻ പോയിന്റിൽനിന്ന് 2.6 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇതേത്തുടർന്ന് ശിവജി മഹാരാജ് സ്മാരക നിർമ്മാണത്തിന്റെ പൂജ ചടങ്ങുകൾ മാറ്റിവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP