Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊണ്ണത്തടിച്ചിയെന്ന് ഭർത്താവും വീട്ടുകാരും കളിയാക്കുന്നത് പതിവ്; അപമാനം സഹിക്കാതെ കുട്ടികളേയും കൂട്ടി വീട്ടിലെത്തിയപ്പോൾ ഭർത്താവ് വീ്ടിലെത്തി ഉപദ്രവിച്ചു; പൊണ്ണത്തടിയുടെ പേര് പറഞ്ഞ് യുവതിയെ മുത്തലാഖ് ചൊല്ലിയ ഭർത്താവ് പൊലീസ് പിടിയിൽ

പൊണ്ണത്തടിച്ചിയെന്ന് ഭർത്താവും വീട്ടുകാരും കളിയാക്കുന്നത് പതിവ്; അപമാനം സഹിക്കാതെ കുട്ടികളേയും കൂട്ടി വീട്ടിലെത്തിയപ്പോൾ ഭർത്താവ് വീ്ടിലെത്തി ഉപദ്രവിച്ചു; പൊണ്ണത്തടിയുടെ പേര് പറഞ്ഞ് യുവതിയെ മുത്തലാഖ് ചൊല്ലിയ ഭർത്താവ് പൊലീസ് പിടിയിൽ

മറുനാടൻ മലയാളി ഡെസ്‌ക്

ഭോപ്പാൽ: പൊണ്ണത്തടിയുള്ള ഭാര്യയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. സൽമാ ബാനു എന്ന സ്ത്രീയെ മുത്തലാക്ക് ചെയ്ത ഭർത്താവ് ആരിഫ് ഹുസൈനാണ് അറസ്റ്റിലായത്.മധ്യപ്രദേശ് സ്വദേശിയായ സൽമ ഭാനുവിനാണ് പൊണ്ണത്തടി കാരണം ഭർത്താവിനെ നഷ്ടപ്പെട്ടത്. തന്റെ അമിത ശരീരഭാരം എല്ലായിപ്പോഴും പരിഹസിക്കാനുള്ള മാർഗമായിട്ടാണ് ഭർത്താവിന്റെ വീട്ടുകാരും ബന്ധുക്കളും ഉപയോഗിച്ചതെന്ന് സൽമാ ഭാനു പൊലീസിൽ മൊഴി നൽകി.പൊണ്ണത്തടിയുടെ പേരിൽ ഭർത്താവിന്റെ വീട്ടിൽ നിന്ന് നിരന്തരമായി കുറ്റപ്പെടുത്തലിനും പരിഹാസത്തിനും ഇരയായിട്ടുണ്ടെന്ന് സൽമാ ബാനു പറഞ്ഞു. കുട്ടികളുടെ മുന്നിൽ വച്ചും തന്നെ അധിക്ഷേപിക്കാറുണ്ടെന്നും സൽമ വ്യക്തമാക്കി.

അധിക്ഷേപം സഹിക്കവയ്യാതെ ഭർതൃവീട്ടിൽ നിന്നും കുട്ടികളുമായി സൽമ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് അവിടെ എത്തിയ ഭർത്താവ് ആക്രമിക്കുകയും പിന്നീട് മുത്തലാഖ് ചെയ്യുകയായിരുന്നു. അതിനുശേഷം രണ്ട് കുട്ടികളെയും കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ എതിർത്ത സൽമയെ വധിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഭർത്താവിന്റെ ഫോണിലൂടെയുള്ള അവിഹിത ബന്ധത്തെ ചോദ്യം ചെയ്താൽ അതിലൊന്നും ഇടപെടേണ്ടെന്ന് ആരിഫ് പറയുകയും ഇതെല്ലാം അദ്ദേഹത്തിന്റെ അമ്മ കണ്ടില്ലെന്ന് നടിക്കാറാണ് പതിവെന്നും സൽമ പൊലീസിനോട് പറഞ്ഞു.

ആരിഫിനെതിരെ ഐപിസി 323,498 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുത്തലാഖ് കുറ്റകരമാണെന്നും 3 വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ഓഡിനൻസ് ഇറക്കിയിരുന്നു. പത്ത് വർഷം മുൻപാണ് ആരിഫും സൽമയും വിവാഹം കഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP