Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത് ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് സമത്വം ലഭിക്കേണ്ട സമയം; കേരളം പണ്ട് ദളിതർക്ക് ക്ഷേത്രപ്രവേശനം ഇല്ലായിരുന്ന നാട്; ഇപ്പോൾ സ്ഥിതി അതാണോ? ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ചരിത്രകാരൻ രാമചന്ദ്ര ഗുഹ

ഇത് ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് സമത്വം ലഭിക്കേണ്ട സമയം; കേരളം പണ്ട് ദളിതർക്ക് ക്ഷേത്രപ്രവേശനം ഇല്ലായിരുന്ന നാട്; ഇപ്പോൾ സ്ഥിതി അതാണോ? ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ചരിത്രകാരൻ രാമചന്ദ്ര ഗുഹ

ബെംഗളൂരു: ശബരിമലയിലെ യുവതി പ്രവേശനത്തിൽ അഭിപ്രായവുമായി ചരിത്രകാരൻ രാമചന്ദ്ര ഗുഹ. സ്ത്രീകൾക്ക് ദൈവത്തിന് മുന്നിൽ സമത്വം ലഭിക്കേണ്ട സമയമാണിതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ദളിത് വിഭാഗക്കാരായ ആളുകൾക്ക് ക്ഷേത്ര പ്രവേശനം ഉണ്ടായിരുന്നില്ല. 1920കളുടെ പകുതിയിൽ ശ്രീനാരായണ ഗുരുവിനെ പോലുള്ള സാമൂഹ്യ പരിഷ്‌കർത്താക്കളാണ് ഇതിന് മാറ്റം വരുത്തിയത്. വൈക്കത്ത് ക്ഷേത്ര പ്രവേശന സത്യാഗ്രഹം ആരംഭിച്ചു. പുരോഹിത വിഭാഗത്തിൽ നിന്നും ഒ.ബി.സി, പട്ടിക വിഭാഗത്തിൽ നിന്നുമുള്ള മൂന്ന് പേർ കൈകോർത്ത് പിടിച്ച് ക്ഷേത്ര പ്രവേശനം നടത്തി. അവർ അടികൊണ്ട് വീണപ്പോൾ മറ്റ് മൂന്ന് പേർ അതേറ്റെടുത്തു. രാജ്യത്താകമാനമുള്ള ക്ഷേത്ര പ്രവേശന മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചത് ഇവിടെ നിന്നാണ് എന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP