Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹം കഴിഞ്ഞ് നാലാം മാസം തനിക്ക് വേണ്ടി വ്രതം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ്; ആരോഗ്യ കാരണങ്ങളാൽ പറ്റില്ലെന്ന് ഭാര്യ; ഭർത്താവും അമ്മയും വാശി പിടിച്ചിട്ടും അനുസരിക്കാതെ യുവതി; മനംനൊന്ത് ഭർത്താവ് തൂങ്ങി മരിച്ചു

വിവാഹം കഴിഞ്ഞ് നാലാം മാസം തനിക്ക് വേണ്ടി വ്രതം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ്; ആരോഗ്യ കാരണങ്ങളാൽ പറ്റില്ലെന്ന് ഭാര്യ; ഭർത്താവും അമ്മയും വാശി പിടിച്ചിട്ടും അനുസരിക്കാതെ യുവതി; മനംനൊന്ത് ഭർത്താവ് തൂങ്ങി മരിച്ചു

ലഖ്നൗ: ഭാര്യ വ്രതമെടുക്കാത്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ഭാര്യ വ്രതമെടുക്കാൻ വിസമ്മതിച്ചതോടെ 21-കാരനായ ഭർത്താവ് കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

നാലുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ദാമ്പത്യജീവിതത്തിലെ ആദ്യ 'കർവചൗത്ത്' ദിവസം ഭാര്യ തനിക്കുവേണ്ടി വ്രതമെടുക്കണമെന്ന് യുവാവിന് നിർബന്ധമായിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം താൻ വ്രതമെടുക്കില്ലെന്ന് ഭാര്യ പറഞ്ഞു. ഇതേച്ചൊല്ലി ഭർത്താവും മാതാവും യുവതിയോട് കലഹിച്ചെങ്കിലും അവർ തീരുമാനത്തിൽനിന്ന് പിന്മാറിയില്ല. ഇതിനുപിന്നാലെയാണ് യുവാവ് കിടപ്പുമുറിയിൽ കയറി ജീവനൊടുക്കിയത്.

ഭർത്താവിന്റെ ആയുരാരോഗ്യത്തിനായി ഉത്തരേന്ത്യൻ സ്ത്രീകൾ ആചരിക്കുന്ന ചടങ്ങാണ് 'കർവചൗത്ത്'. രാവിലെ മുതൽ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകൾ വൈകിട്ട് പൂജകൾ നടത്തിയശേഷം രാത്രി ചന്ദ്രനെ കണ്ടതിന് ശേഷമായിരിക്കും ആഹാരം കഴിക്കുക. വ്രതം അനുഷ്ഠിക്കുന്നതിന്റെ തലേദിവസവും വിവിധ പൂജകളുണ്ടാവും. ശനിയാഴ്ചയായിരുന്നു ഈ വർഷത്തെ കർവാചൗത്ത് ദിവസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP