Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`ഞാനും ഐശ്വര്യയും തമ്മിൽ ഒരു പൊരുത്തവും ഇല്ല`; പിരിയാൻ തീരുമാനിച്ചത് പൊരുത്തക്കേടുകൾ നിരവധിയായതിനാൽ; പലരുടേയും രാഷ്ട്രീയ നേട്ടത്തിനായി ബലിയാടായി എന്ന് തേജ് പ്രതാപ് യാദവ്; വിവാഹബന്ധം വേർപ്പെടുത്തുന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് ലാലുപ്രസാദിന്റെ മകൻ

`ഞാനും ഐശ്വര്യയും തമ്മിൽ ഒരു പൊരുത്തവും ഇല്ല`; പിരിയാൻ തീരുമാനിച്ചത് പൊരുത്തക്കേടുകൾ നിരവധിയായതിനാൽ; പലരുടേയും രാഷ്ട്രീയ നേട്ടത്തിനായി ബലിയാടായി എന്ന് തേജ് പ്രതാപ് യാദവ്; വിവാഹബന്ധം വേർപ്പെടുത്തുന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് ലാലുപ്രസാദിന്റെ മകൻ

പട്‌ന: താനും ഭാര്യയുമായി ഒരു ചേർച്ചയുമില്ലെന്നും ഇത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം നടന്ന വിവാഹമാണെന്നും വെളിപ്പെടുത്തി ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ്.വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളുമായി ആർജെഡി നേതാവിന്റെ മകൻ തേജ് പ്രതാപ് യാദവ് രംഗത്ത് വന്നത്. തന്റെ കുടുംബത്തിലേയും പാർട്ടിയിലേയും നിരവധി പേരുടെ രാഷ്ട്രീയ നേട്ടത്തിനായി വിവാഹത്തിലൂടെ താൻ ബലിയാടാകുകയായിരുന്നുവെന്ന് തേജ് പ്രതാപ് പറഞ്ഞു.

'ഞാനും ഐശ്വര്യയും തമ്മിൽ ഒരു പൊരുത്തവും ഇല്ല. ഞങ്ങൾ രണ്ടു പേരും വ്യത്യസ്ത പശ്ചാത്തലത്തിൽ നിന്നും വന്നവരാണ്. സംസ്‌കാരവും വ്യത്യസ്തമാണ്. ഞാൻ വിവാഹത്തിന് ഒരിക്കലും തയ്യാറായിരുന്നില്ല. ഞാനെന്റെ മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞതും സഹോദരങ്ങളോട് ചർച്ച ചെയ്തതുമാണ്'. എന്നാൽ അവരാരും തന്റെ താത്പര്യം ഗൗരവമായി എടുത്തില്ലെന്നും തേജ് പ്രതാപ് പറഞ്ഞു.

ജയിലിൽ കഴിയുന്ന പിതാവ് ലാലുപ്രസാദ് യാദവിനെ സന്ദർശിക്കുന്നതിനായി റാഞ്ചിയിലേക്ക് പോകുന്നതിന് മുമ്പായിരുന്നു തേജ് പ്രതാപിന്റെ പ്രതികരണം. ആർജെഡിയുടെ എംഎൽഎയും മുൻ മന്ത്രിയുമാണ് തേജ് പ്രതാപ്. പ്രധാനമന്ത്രി ഇടപെട്ടാൽ പോലും തന്റെ തീരുമാനം മാറ്റാൻ തയ്യാറാല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആറു മാസം മുമ്പായിരുന്നു മുൻ മന്ത്രി ചന്ദ്രിക റായിയുടെ മകളും മുൻ ബിഹാർ മുഖ്യമന്ത്രി ദരോഗാ റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയെ തേജ് പ്രതാപ് വിവാഹം കഴിച്ചത്. ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ആഡംബര വിവാഹമായിരുന്നു ഇത്. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹമോചിതരാകുന്ന വാർത്ത പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP