Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദീപാവലി ആഘോഷിക്കാൻ ഭാര്യ രണ്ട് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയത് ശത്രുതയായി; പുറത്ത് പോയി മദ്യപിച്ച് മടങ്ങി എത്തിയ ശേഷം ബാക്കിയുള്ള മൂന്ന് മക്കളെ തലയ്ക്കടിച്ച് കൊന്നു; ഗ്യാസ് തുറന്ന് വിട്ട് കത്തിച്ചും പിതാവിന്റെ ക്രൂരത; ഭാര്യയുമായി വഴക്ക് പതിവെന്നും പൊലീസ്

ദീപാവലി ആഘോഷിക്കാൻ ഭാര്യ രണ്ട് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയത് ശത്രുതയായി; പുറത്ത് പോയി മദ്യപിച്ച് മടങ്ങി എത്തിയ ശേഷം ബാക്കിയുള്ള മൂന്ന് മക്കളെ തലയ്ക്കടിച്ച് കൊന്നു; ഗ്യാസ് തുറന്ന് വിട്ട് കത്തിച്ചും പിതാവിന്റെ ക്രൂരത; ഭാര്യയുമായി വഴക്ക് പതിവെന്നും പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: മൂന്ന് മക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശെഷം തീകൊളുത്തി പിതാവ്. ഉത്തർപ്രദേശിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഉത്തർപ്രദേശിലെ ലളിത്പൂരിലാണ് ദാരുണ സംഭവം. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലിനും പത്ത് വയസിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് പിതാവിന്റെ കൈകളാൽ കൊല്ലപ്പെട്ടത്. മക്കളുടെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചശേഷം പാചകവാതക സിലിണ്ടർ തുറന്നിട്ട് കത്തിക്കുകയായിരുന്നു. രണ്ടുകുട്ടികൾ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽവച്ചും മരണപ്പെട്ടു.

മദ്യത്തിന് അടിമയായിരുന്ന പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ചെത്തുന്ന ഇയാൾ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ ദീപാവലി ദിവസം ഭാര്യ മറ്റു രണ്ട് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. ഇതിൽ പ്രകോപിതനായാണ് വീട്ടിലുണ്ടായിരുന്ന മൂന്ന് മക്കളെയും അതിദാരുണമായി കൊലപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP