Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപരിപഠനത്തിന് യോഗ്യത നേടിയത് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച്; സർവ്വകലാശാല യുണിയൻ പ്രസിഡന്റിനെ കുടുക്കി എൻഎസ്‌യു; സംഘടനയിൽ നിന്ന് പുറത്താക്കി എബിവിപി നേതൃത്വം

ഉപരിപഠനത്തിന് യോഗ്യത നേടിയത് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച്; സർവ്വകലാശാല യുണിയൻ പ്രസിഡന്റിനെ കുടുക്കി എൻഎസ്‌യു; സംഘടനയിൽ നിന്ന് പുറത്താക്കി എബിവിപി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉപരിപഠനത്തിന് യോഗ്യത നേടിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എബിവിപി നേതാവിനെ സംഘടനയിൽ നിന്നും പുറത്താക്കി.ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ (ഡി യു എസ് യു) പ്രസിഡന്റ് അങ്കിവ് ബൈസോയോടാണ് രാജിവെക്കാൻ എബിവിപി ആവശ്യപ്പെട്ടത്. ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയത് വ്യാജസർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണെന്ന് ആരോപണം ഉയർന്നിരുന്നു. സംഘടനയുടെ എല്ലാ ഭാരവാഹിത്വത്തിൽ നിന്നും ബൈസോയെ നീക്കിയതായും എബിവിപി അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ അന്വേഷണം തീരുന്നത് വരെയാണ് ബൈസോയെ മാറ്റിനിർത്തിയത്.

എൻ എസ് യു ഐയാണ് അങ്കിവിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. വെല്ലൂരിലെ തിരുവള്ളുവർ സർവകലാശാലയിൽ ബിരുദ പഠനം പൂർത്തിയാക്കിയെന്നു കാണിച്ചാണ് അങ്കിവ് ഡൽഹി സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നത്. അങ്കിവ് വെല്ലൂരിലാണ് പഠിച്ചതെന്ന് അറിഞ്ഞപ്പോൾ സംശയം തോന്നുകയും സർവകലാശാലയെ സമീപിക്കുകയുമായിരുന്നുവെന്ന് തമിഴ്‌നാട് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. തുടർന്ന് ബിരുദാനന്തര പ്രവേശനം തേടുന്നതിന് അങ്കിവ് സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, തമിഴ്‌നാട് കോൺഗ്രസ് സർവകലാശാലയ്ക്ക് അയച്ചു. എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നായിരുന്നു സർവകലാശാലയിൽനിന്നു ലഭിച്ച രേഖാമൂലമുള്ള മറുപടി.

അങ്കിവ് ബൈസോയ എന്ന പേരിൽ ഒരു വിദ്യാർത്ഥി വെല്ലൂരിലെ തിരുവള്ളുവർ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. പി അശോകൻ മറുപടി നൽകിയിരുന്നു. മറ്റൊരിടത്തും ശാഖകളോ ഡൽഹിയിൽ ഉൾപ്പെടെ സ്റ്റഡി സെന്ററുകളോ ഇല്ല. സർവകലാശാലയുടേതെന്ന പേരിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത് വ്യാജസർട്ടിഫിക്കറ്റുകളാണ്. ഞങ്ങളുടെ സർവകലാശാലയിലോ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള നൂറോളം കോളേജുകളിലോ ഇങ്ങനെ പേരുള്ള ഒരു വിദ്യാർത്ഥി പഠിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിരുദാനന്തര പ്രവേശനത്തിന് അങ്കിവ് സമർപ്പിച്ച മാർക്ക് ഷീറ്റിൽ സർവകലാശാലയുടെ പേര് എഴുതിയിരിക്കുന്നത് തെറ്റാണെന്നും പ്രധാന വിഷയം ഏതാണെന്ന് എഴുതിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ബി എ എന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിഷയങ്ങളുടെ പേര് എഴുതുന്നതിനു പകരം കോർ തിയറി, ഇലക്ടീവ്, നോൺമേജർ ഇലക്ടീവ് എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞയാഴ്ചയാണ് 1744 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അങ്കിവ് ഡി യു എസ് യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP