Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

`മോദിജി ശക്തനായ പ്രധാനമന്ത്രി യോഗിജി കരുത്തനായ മുഖ്യമന്ത്രി എന്നിട്ടും രാമൻ കൂട്ടിൽ തന്നെ`; പാർട്ടി ഉന്നത അധികാരത്തിലിരുന്നിട്ടും അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം വൈകുന്നതിൽ ബിജെപിക്ക് ഉള്ളിൽ അമർഷം; ഇപ്പോഴല്ലെങ്കിൽ എപ്പോഴെന്ന് ചോദിച്ച് ബിജെപി എംഎൽഎ രംഗത്ത്

`മോദിജി ശക്തനായ പ്രധാനമന്ത്രി യോഗിജി കരുത്തനായ മുഖ്യമന്ത്രി എന്നിട്ടും രാമൻ കൂട്ടിൽ തന്നെ`; പാർട്ടി ഉന്നത അധികാരത്തിലിരുന്നിട്ടും അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം വൈകുന്നതിൽ ബിജെപിക്ക് ഉള്ളിൽ അമർഷം; ഇപ്പോഴല്ലെങ്കിൽ എപ്പോഴെന്ന് ചോദിച്ച് ബിജെപി എംഎൽഎ രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: പാർട്ടി കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിൽ എത്തിയിട്ടും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കഴിയാത്തത് പാർട്ടിയുടെ കഴിവുകേടെന്ന് പരസ്യമായി പറഞ്ഞ് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രംഗത്ത്.ഉന്നത അധികാരസ്ഥാനങ്ങളിൽ എത്തിയിട്ടും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ കഴിയാത്തതിലുള്ള അമർഷം പങ്കുവെച്ച് ബിജെപി നേതാവ് സുരേന്ദ്ര സിങ് ആണ് രംഗത്ത് വന്നത്. ഉത്തർപ്രദേശിലെ ബലിയയിൽ നിന്നുള്ള എംഎൽഎയാണ് ഇദ്ദേഹം.

മോദിജിയെപ്പോലെ മഹാനായ പ്രധാനമന്ത്രിയും യോഗിജിയെപ്പോലെ മഹാനായ മുഖ്യമന്ത്രിയും നമുക്കുണ്ട്. രണ്ടുപേരും ഹിന്ദുമത വിശ്വാസികളാണ്. നിർഭാഗ്യവശാൽ അവരുടെ ഭരണകാലത്തും രാമൻ കൂടാരത്തിലാണ് താമസിക്കുന്നത്. ഇത് ഇന്ത്യയ്ക്കും ഹിന്ദു സമൂഹത്തിനും ദൗർഭാഗ്യകരമാണ് - ബലിയയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ സുരേന്ദ്ര സിങ് പറഞ്ഞു.ഈശ്വരൻ ഭരണഘടനയ്ക്ക് അതീതനാണെന്ന് പറഞ്ഞ സുരേന്ദ്ര സിങ് എത്രയും വേഗം അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു.

രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട പ്രസ്താവനയുമായി ഉപമുഖ്യമന്ത്രി ദിനേശ് ശർമ രംഗത്ത് വന്നതിന് പിന്നാലെയാണ് സുരേന്ദ്ര സിങിന്റെ പരാമർശം. രാമന് എപ്പോൾ വേണമെന്ന് തോന്നുന്നുവോ അപ്പോൾ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നുമായിരുന്നു ദിനേശ് ശർമ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട നിലപാട് ബിജെപിയുടെ സങ്കൽപ് പത്രയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ശർമ ചൂണ്ടിക്കാണിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP