Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസിനും സോണിയ ഗാന്ധിക്കുമെതിരെ ആരോപണവുമായി വീണ്ടും പ്രധാനമന്ത്രി; സോണിയ പാർട്ടി അധ്യക്ഷയായത് സീതാറാം കേസരിയെ ഒവിവാക്കിയെന്ന് നരേന്ദ്ര മോദി; നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ അഞ്ചുവർഷം തികച്ച് പാർട്ടി അധ്യക്ഷനായിരിക്കുന്നത് കാണിക്കാമോ എന്നും വെല്ലുവിളി

കോൺഗ്രസിനും സോണിയ ഗാന്ധിക്കുമെതിരെ ആരോപണവുമായി വീണ്ടും പ്രധാനമന്ത്രി; സോണിയ പാർട്ടി അധ്യക്ഷയായത് സീതാറാം കേസരിയെ ഒവിവാക്കിയെന്ന് നരേന്ദ്ര മോദി; നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ അഞ്ചുവർഷം തികച്ച് പാർട്ടി അധ്യക്ഷനായിരിക്കുന്നത് കാണിക്കാമോ എന്നും വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

റായ്പുർ: നെഹ്‌റു കുടുംബത്തിനെതിരേ ആഞ്ഞടിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. സീതാറാം കേസരിയെ ഒഴിവാക്കിയാണ് സോണിയ ഗാന്ധിയെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് അവരോധിച്ചതെന്ന് മോദി ആരോപിച്ചു. കേസരിയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കാഞ്ഞത് അദ്ദേഹം നെഹ്‌റു കുടുംബാംഗം അല്ലാത്തതുകൊണ്ടാണെന്നും മോദി അഭിപ്രായപ്പെട്ടു. നേരത്തെ നെഹ്‌റു കുടുംബത്തിൽ നിന്നല്ലാതെ ഒരാളെ പാർട്ടി അധ്യക്ഷനാകാൻ പോലും കോൺഗ്രസ് തയ്യാറായില്ലെന്ന അദ്ദേഹത്തിന്റെ ആരോപണത്തിന് മറുപടിയുമായി മുൻ ധനകാര്യമന്ത്രി പി ചിദംബരം രംഗത്ത് വന്നിരുന്നു

നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളെ അധ്യക്ഷനാക്കാൻ കോൺഗ്രസിന് സാധിക്കുമോ എന്ന് കഴിഞ്ഞ ദിവസം മോദി വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെ നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള പാർട്ടി അധ്യക്ഷന്മാരുടെ പട്ടിക കോൺഗ്രസ് നേതാവ് പി.ചിദംബരം പുറത്തുവിട്ടിരുന്നു. ആചാര്യ കൃപലാനി, പട്ടാഭി സീതാരാമായ്യ, പുരുഷോത്തംദാസ് ടാൻഡൻ തുടങ്ങി പി.വി. നരസിംഹറാവു, സീതാറാം കേസരി വരെയുള്ളവരുടെ പേരുകളാണ് ചിദംബരം ട്വീറ്റിലൂടെ പുറത്തുവിട്ടത്. ഇവരിൽ സീതാറാം കേസരിയുടെ പേര് എടുത്തു പറഞ്ഞാണ് മോദി ഇപ്പോൾ ആക്രമണം നടത്തിയിരിക്കുന്നത്.

നെഹ്രു കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ അഞ്ചുവർഷം തികച്ച് പാർട്ടി അധ്യക്ഷനായിരിക്കുന്നത് കാണിച്ചാൽ ജനാധിപത്യ പാർട്ടിയാണ് അദ്ദേഹം സ്ഥാപിച്ചതെന്ന് സമ്മതിക്കാമെന്നായിരുന്നു മോദി ആവർത്തിച്ചു പറഞ്ഞത്. ഇതോട് ചേർത്താണ് സീതാറാം കേസരി നെഹ്രു കുടുംബാംഗം അല്ലാത്തതും കാരണമാണ് അധ്യക്ഷ സ്ഥാനത്തുനിന്ന് പൊതുനിരത്തിലേക്ക് എടുത്തെറിയപ്പെട്ടത് എന്ന് മോദി ആരോപിച്ചിരിക്കുന്നത്. 1996 മുതൽ 1998 വരെയാണ് സീതാറാം കേസരി കോൺഗ്രസ് അധ്യക്ഷനായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP