Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്‌സഭയിലെ വിശാല പ്രതിപക്ഷ ഐക്യത്തിനായുള്ള യോഗം മാറ്റി വച്ചു; നവംബർ 22ലെ യോഗം മാറ്റിവെച്ചത് തിരിച്ചടിയെന്ന് വിലയിരുത്തൽ; എസ്‌പി ബിഎസ്‌പി പ്രതിഷേധം തിരിച്ചടിയായെന്നും സൂചന

ലോക്‌സഭയിലെ വിശാല പ്രതിപക്ഷ ഐക്യത്തിനായുള്ള യോഗം മാറ്റി വച്ചു; നവംബർ 22ലെ യോഗം മാറ്റിവെച്ചത് തിരിച്ചടിയെന്ന് വിലയിരുത്തൽ; എസ്‌പി ബിഎസ്‌പി പ്രതിഷേധം തിരിച്ചടിയായെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: 2019 ലോക്‌സബ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാലസഖ്യം രൂപവത്കരിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി നവംബർ 22 ന് ചേരാനിരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം മാറ്റിവച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയശേഷം പുതിയ തീയതി നിശ്ചയിക്കും. യോഗം മാറ്റിവെക്കേണ്ടിവന്നത് വിശാല സഖ്യ രൂപവത്കരണ നീക്കങ്ങൾക്ക് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ ഉൾപ്പെടുത്തി സഖ്യം രൂപവത്കരിക്കാനുള്ള നീക്കങ്ങൾക്ക് ചന്ദ്രബാബു നായിഡുവാണ് ചുക്കാൻ പിടിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അടക്കമുള്ള നേതാക്കളുമായി കഴിഞ്ഞയാഴ്ച അദ്ദേഹം ചർച്ച നടത്തിയിരുന്നു. എന്നാൽ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിയും കോൺഗ്രസിനെതിരെ വിമർശവുമായി രംഗത്തെത്തിയത് നീക്കങ്ങൾക്ക് തിരിച്ചടിയായി. അതിനിടെ, യോഗം ചേരുന്ന സമയത്തിന്റെ കാര്യത്തിൽ വ്യത്യസ്ത നിലപാടുമായി മമതാ ബാനർജിയും രംഗത്തെത്തി.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്ക് പുറമെ കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ, ആം ആദ്മമി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള തുടങ്ങിയവരുമായി ചന്ദ്രബാബു നായിഡു പ്രതിപക്ഷ സഖ്യ രൂപവത്കരണം സംബന്ധിച്ച ചർച്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP