Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയിൽ ചെലുത്തിയ സ്വാധീനത്തിലെ സിഎജി റിപ്പോർട്ട് ബജറ്റിന് മുൻപെന്ന് സൂചന; തിരഞ്ഞെടുപ്പ് വർഷമായതിനാൽ പൂർണ ബജറ്റിന് സാധ്യയതയില്ല; റിപ്പോർട്ട് വൈകിപ്പിക്കുന്നത് നോട്ട് നിരോധനം പരാജയമാണെന്ന് ഉറപ്പുള്ളതിനാലെന്ന് കോൺഗ്രസ്

നോട്ടുനിരോധനം സമ്പദ് വ്യവസ്ഥയിൽ ചെലുത്തിയ സ്വാധീനത്തിലെ സിഎജി റിപ്പോർട്ട് ബജറ്റിന് മുൻപെന്ന് സൂചന; തിരഞ്ഞെടുപ്പ് വർഷമായതിനാൽ പൂർണ ബജറ്റിന് സാധ്യയതയില്ല; റിപ്പോർട്ട് വൈകിപ്പിക്കുന്നത് നോട്ട് നിരോധനം പരാജയമാണെന്ന് ഉറപ്പുള്ളതിനാലെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി:2016 നവംബർ 8 രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ചെലുത്തിയ സ്വാധീനം സംബന്ധിച്ച സിഎജി റിപ്പോർട്ട് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുൻപ് സമർപ്പിച്ചേക്കുമെന്ന് സൂചന. എന്നാൽ 2019 തിരഞ്ഞെടുപ്പ് വർഷമായതിനാൽ സമ്പൂർണ ബജറ്റ് ഉണ്ടാകില്ലെന്നും ഈ സാഹചര്യത്തൽ റിപ്പോർട്ട് മേശപ്പുറത്ത് വെക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തിരഞ്ഞെടുപ്പ് വരാനിക്കെ ബിജെപി നേതാക്കളുടെ പ്രതിഛായയ്ക്ക് കോട്ടം തട്ടാതിരിക്കാൻ റിപ്പോർട്ട് മനപ്പൂർവം വൈകിക്കുകയാണെന്ന് ആരോപിച്ച് വിരമിച്ച ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച സിഎജി രാജീവ് മെഹർഷിക്ക് കത്ത് നൽകിയിരുന്നു. മനസാക്ഷി വിരുദ്ധവും അനാവശ്യവുമായ കാലതാമസമാണിതെന്നും മുൻ സിഎജി ശശികാന്ത് ശർമ ഓഡിറ്റ് റിപ്പോർട്ടിനേക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ലെന്നും പരാതിക്കാർ പറയുന്നു.

സിഎജിയെ സർക്കാർ സ്വാധീനിക്കുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നത് ആദ്യമായാണെന്ന് വിമർശകർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിന് പുറമെ ജിഎസ്ടിയുമായി ബന്ധപ്പെട്ട റിപ്പോർട്ടും ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.

അതേസമയം റിസർവ് ബാങ്കിനെയും മറ്റ് പൊതുമേഖല ബാങ്കുകളെയും ഓഡിറ്റിൽനിന്ന് ഒഴിവാക്കുമെന്ന് സിഎജിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. 2016 നവംബർ ഒന്നിന് നടപ്പാക്കിയ നോട്ട് നിരോധനത്തിലൂടെ നികുതി വ്യവസ്ഥയിലുൾപ്പെടെ വന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ സമ്പദ്വ്യവസ്ഥയെ എങ്ങനെ സ്വാധീനിച്ചു എന്നതുമായി ബന്ധപ്പെട്ടാകും റിപ്പോർട്ട് തയ്യാറാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP