Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി നഗരത്തിൽ വൻ ഹവാല വേട്ട; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 25 കോടി രൂപ പിടിച്ചെടുത്തു; കണ്ടെടുത്തത് സ്വകാര്യ നിലവറയിൽ 100 ലോക്കറുകളിലായി ഒളിപ്പിച്ച പണം; ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായി പങ്കജ് കപൂറാണ് അനധികൃത കുഴൽപ്പണ ഇടപാടുകൾക്കു പിന്നിലെന്നു സൂചന

ഡൽഹി നഗരത്തിൽ വൻ ഹവാല വേട്ട; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 25 കോടി രൂപ പിടിച്ചെടുത്തു; കണ്ടെടുത്തത് സ്വകാര്യ നിലവറയിൽ 100 ലോക്കറുകളിലായി ഒളിപ്പിച്ച പണം; ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായി പങ്കജ് കപൂറാണ് അനധികൃത കുഴൽപ്പണ ഇടപാടുകൾക്കു പിന്നിലെന്നു സൂചന

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നഗരത്തിൽ വൻ ഹവാല വേട്ട. ചാന്ദ്‌നി ചൗക്കിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സ്വകാര്യ നിലവറയിൽ 100 ലോക്കറുകളിലായി ഒളിപ്പിച്ചിരുന്ന 25 കോടി രൂപ പിടിച്ചെടുത്തു. പുകയില, രാസവസ്തു, ഡ്രൈഫ്രൂട്ട്‌സ് തുടങ്ങിയവയുടെ വ്യാപാരം നടത്തുന്നവരുടേതാണു പിടിച്ചെടുത്ത കോടികളെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇന്നലെ പുലർച്ചെയാണു ചാന്ദ്‌നി ചൗക്കിലെ നയാ ബസാറിലെ 8 കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് നടന്നത്.

കൂടുതൽപേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നുണ്ട്. അതേസമയം, വ്യാപാരികളുടെ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. നഗരത്തിലെ വൻകിട വ്യാപാരികൾ പലർക്കും ഹവാല ഇടപാടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും മാസങ്ങളായി അന്വേഷണം നടത്തിയിരുന്നതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ഹവാല സംഘവുമായി ഇവർക്കു ബന്ധമുണ്ടെന്നും വിവരമുണ്ട്.

ജനുവരിയിൽ ആദായ നികുതി വകുപ്പ് സ്വകാര്യനിലവറയിൽ നടത്തിയ റെയ്ഡിൽ 40 കോടി രൂപയാണു കണ്ടെത്തിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെപ്റ്റംബറിൽ മുംബൈയിലും ഡൽഹിയിലും നടത്തിയ പരിശോധനയിൽ 29 കോടി രൂപയും പ്രധാന രേഖകളും പിടിച്ചെടുത്തിരുന്നു. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന 700 കോടി രൂപയുടെ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായി പങ്കജ് കപൂറാണ് അനധികൃത കുഴൽപ്പണ ഇടപാടുകൾക്കു പിന്നിലെന്നു സൂചന. 3700 കോടിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് പങ്കജ് കപൂർ ഇതിനോടകം അന്വേഷണം നേരിടുകയാണ്. നഗരത്തിലെ പല വ്യാപാരികളും ഇയാളുടെ സംഘത്തിൽ ഭാഗമാണെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ റെയ്ഡ് നടന്നതും. ഈ വർഷം അന്വേഷണ എജൻസികൾ നടത്തിയ മൂന്നാമത്തെ പ്രധാനപ്പെട്ട ലോക്കർ ഓപ്പറെഷൻ ആണിത്.

ചിത്രത്തിന് കടപ്പാട്: എഎൻഐ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP