Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജയ്റ്റ്‌ലിക്കെതിരായ അഭിഭാഷകന്റെ ഹർജി തള്ളി സുപ്രീം കോടതി; റിസർവ് ബാങ്കിന്റെ ക്യാപിറ്റൽ റിസർവ് കൊള്ളയടിക്കുന്നുവെന്ന് ആരോപിച്ച ഹർജിക്കരാന് അമ്പതിനായിരം രൂപ പിഴ

ജയ്റ്റ്‌ലിക്കെതിരായ അഭിഭാഷകന്റെ ഹർജി തള്ളി സുപ്രീം കോടതി; റിസർവ് ബാങ്കിന്റെ ക്യാപിറ്റൽ റിസർവ് കൊള്ളയടിക്കുന്നുവെന്ന് ആരോപിച്ച ഹർജിക്കരാന് അമ്പതിനായിരം രൂപ പിഴ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: റിസർവ് ബാങ്കിന്റെ ക്യാപിറ്റൽ റിസർവുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിക്കെതിരെ അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗൾ എന്നിവരുടെ ബെഞ്ചിന്റെതാണ് നടപടി. ആർ.ബി.ഐയുടെ കാപ്പിറ്റൽ റിസർവ് ജെയ്റ്റ്‌ലി 'കൊള്ളയടിക്കുന്നുവെന്ന്' ആരോപിച്ചാണ് അഭിഭാഷകനായ എം.എൽ ശർമ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. എന്നാൽ ശർമയുടെ ഹർജി അനുവദിക്കാൻ യാതൊരു കാരണവും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ശർമയ്ക്ക് കോടതി അമ്പതിനായിരം രൂപ പിഴ വിധിക്കുകയും ചെയ്തു. ഹർജി തള്ളിയതിനു ശേഷവും വാദം തുടർന്നതിനാണ് പിഴ.പിഴ അടയ്ക്കുന്നതു വരെ ശർമയ്ക്ക് മറ്റൊരു പൊതുതാത്പര്യ ഹർജിയും ഫയൽ ചെയ്യാൻ അനുമതി നൽകരുതെന്ന് സുപ്രീം കോടതി രജിസ്ട്രിക്ക് ബെഞ്ച് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP