Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപിച്ച് വീട്ടിലെത്തിയാൽ അമ്മയോടും ഭാര്യയോടും വഴക്കിടുന്നത് സ്ഥിരം പരിപാടി; മർദ്ദനം സഹിക്കാനാവാതെ വീട്ടിലേക്ക് പോയ ഭാര്യയെ ഭീഷണിപ്പെടുത്തിയത് മക്കളെ തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന്; മകനെ ഭയന്ന് അടുത്ത വീട്ടിൽ അഭയം തേടിയ മാതാവ് തിരിച്ചെത്തിയപ്പോൾ കണ്ടത് രണ്ട് പെൺമക്കളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ

മദ്യപിച്ച് വീട്ടിലെത്തിയാൽ അമ്മയോടും ഭാര്യയോടും വഴക്കിടുന്നത് സ്ഥിരം പരിപാടി; മർദ്ദനം സഹിക്കാനാവാതെ വീട്ടിലേക്ക് പോയ ഭാര്യയെ ഭീഷണിപ്പെടുത്തിയത് മക്കളെ തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന്; മകനെ ഭയന്ന് അടുത്ത വീട്ടിൽ അഭയം തേടിയ മാതാവ് തിരിച്ചെത്തിയപ്പോൾ കണ്ടത് രണ്ട് പെൺമക്കളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: ഭാര്യ പിണങ്ങി സ്വന്തം വീട്ടിൽ പോയതിൽ രോഷാകുലനായ് ഭർത്താവ് രണ്ട് പെൺമക്കളെ കഴുത്ത് ഞെരിച്ച് കൊന്നു. കോയമ്പത്തൂരിലെ മസക്കലിപ്പാളയത്ത് വെള്ളിയാഴ്‌ച്ച രാവിലെയാണ് ദാരുണമായ കൊലപാതകം നടന്നത്. സ്‌കബൾ വിദ്യാർത്ഥിനികളായ പി. ഹേമവർഷിണി(15) ശ്രിജ (8) എന്നിവരെ പിതാവ് പത്മനാഭൻ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ്ങ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ് പ്രതി.

മദ്യത്തിന് അടിമയായ പത്മനാഭൻ മദ്യപിച്ചെത്തി ഭാര്യയോടും അമ്മയോടും വഴക്കിടുന്നത് പതിവാണ്. വ്യാഴാഴ്‌ച്ച രാത്രി പത്മനാഭൻ പതിവുപോലെ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട് അവരെ മർദിച്ചു. മർദനം സഹിക്കവയ്യാതെ ഭാര്യ വെല്ലൂരിലുള്ള സ്വന്തം വീട്ടിലേക്ക് പോയി. മക്കളെ കൂടെ കൊണ്ടുപോയാൽ ആത്മഹത്യ ചെയ്യുമെന്ന് പത്മനാഭൻ ഭീഷണി മുഴക്കിയതോടെ മക്കളെ വീട്ടിൽ നിർത്തി ഭാര്യ തനിയെ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. പത്മനാഭന്റെ അമ്മ ഇയാളെ ഭയന്ന് അയൽപക്കത്തെ വീട്ടിലാണ് വ്യാഴാഴ്‌ച്ച രാത്രി ഉറങ്ങിയത്.

വെള്ളിയാഴ്‌ച്ച രാവിലെ ഇവർ വീട്ടിലെത്തിയപ്പോൽ പത്മനാഭനെ കണ്ടതിനെ തുടർന്ന് അയൽവീട്ടിലേക്ക് തന്നെ തിരിച്ചുപോയി. ഒരു മണിക്കൂറിന് ശേഷം തിരികെയെത്തി നോക്കിയപ്പോൾ പത്മനാഭൻ വീട്ടിൽ നിന്നു പോയിരുന്നു. ഇതോടെ ഇവർ വീട്ടിനകത്ത് കയറി നോക്കിയപ്പോഴാണ് ബാത്ത് റൂമിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പത്മനാഭന്റെ അമ്മയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പ്രഥമിക അന്വേഷണത്തിൽ കുട്ടികളുടെ മരണം കഴുത്തു ഞെരിഞ്ഞാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പത്മനാഭനെ അറസ്റ്റ് ചെയ്യാൻ സ്പെഷ്യൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP