Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈന്യത്തിൽ ചേരാനോ യുദ്ധത്തിൽ പങ്കെടുക്കാനോ സ്ത്രീകൾക്ക് താൽപര്യമില്ല; വനിതകൾക്ക് കമാൻഡിങ് പദവി നൽകിയാലും ഗ്രാമപ്രദേശത്ത് നിന്നുള്ള സൈനികർ അനുസരിക്കില്ല; വസ്ത്രം മാറുമ്പോൾ ജവാന്മാർ ഒളിഞ്ഞ് നോക്കിയെന്ന പരാതിയും കേൾക്കേണ്ടി വരും; സൈന്യത്തിൽ സ്ത്രീകൾക്ക് തുല്യ പദവി നൽകാൻ തയ്യാറെങ്കിലും പ്രശ്‌നങ്ങൾ നിരവധിയെന്ന് കരസേന മേധാവി

സൈന്യത്തിൽ ചേരാനോ യുദ്ധത്തിൽ പങ്കെടുക്കാനോ സ്ത്രീകൾക്ക് താൽപര്യമില്ല; വനിതകൾക്ക് കമാൻഡിങ് പദവി നൽകിയാലും ഗ്രാമപ്രദേശത്ത് നിന്നുള്ള സൈനികർ അനുസരിക്കില്ല; വസ്ത്രം മാറുമ്പോൾ ജവാന്മാർ ഒളിഞ്ഞ് നോക്കിയെന്ന പരാതിയും കേൾക്കേണ്ടി വരും; സൈന്യത്തിൽ സ്ത്രീകൾക്ക് തുല്യ പദവി നൽകാൻ തയ്യാറെങ്കിലും പ്രശ്‌നങ്ങൾ നിരവധിയെന്ന് കരസേന മേധാവി

മറുനാടൻ മലയാളി ബ്യൂറോ

 

ഡൽഹി: രാജ്യത്തെ സൈന്യത്തിൽ പുരുഷന്മാർക്ക് നൽകുന്നത് പോലെയുള്ള പദവിയും പ്രാധാന്യവും സ്ത്രീകൾക്കും നൽകുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് സൈനിക മേധാവി ബിബിൻ റാവത്ത്. എന്നാൽ സൈന്യത്തിൽ ചേരാനോ യുദ്ധരംഗത്ത് പ്രവർത്തിക്കാനോ സ്ത്രീകൾ തയ്യാറല്ലെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു. കുട്ടികളെ വളർത്താനുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയും വസ്ത്രം മാറുമ്പോൾ ജവാന്മാർ ഒളിഞ്ഞു നോക്കുന്നുവെന്ന് പരാതി പറയുകയും ചെയ്യുന്നവരാണ് സ്ത്രീകളെന്നും റാവത്ത് കൂട്ടിച്ചേർത്തു. അതു കൊണ്ടു തന്നെ മുൻനിരയിൽ പ്രവർത്തിക്കാൻ അവർ അസൗകര്യം പ്രകടിപ്പിക്കാറാണ് പതിവെന്നും റാവത്ത് പറഞ്ഞു.

ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് റാവത്ത് ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയത്. കൂടാതെ, സൈനികരിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളരാണ്. അതു കൊണ്ടു തന്നെ സ്ത്രീകൾക്ക് കമാൻഡിങ് പദവി നൽകിയാൽ പലർക്കും അംഗീകരിക്കാൻ കഴിയില്ലെന്നും റാവത്ത് പറഞ്ഞു. പ്രസവാവധിയുടെ കാര്യമെടുത്താൽ ഏറെ പ്രശ്നങ്ങളാണ്. സൈന്യത്തിൽ ഉന്നതപദവിയിലിരിക്കുന്ന വനിതകൾക്ക് ആറു മാസത്തെ പ്രസവാവധി നൽകുന്നത് പ്രായോഗികമായ കാര്യമല്ല. എൻജിനീയറിങ് വിഭാഗത്തിൽ വനിതകൾ ജോലി ചെയ്യുന്നുണ്ട്. വ്യോമസേനയിൽ വനിതകൾ ആയുധങ്ങളുടെ പ്രവർത്തന നിയന്ത്രണം നടത്തുന്നുണ്ട്. പക്ഷെ മുൻനിര സൈനികപ്രവർത്തനങ്ങളിൽ സ്ത്രീകളെ വിന്യസിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.

ഏറ്റുമുട്ടലുണ്ടാകുമ്പോൾ മുൻ നിരയിലുള്ള സ്ത്രീകളും കൊല്ലപ്പെട്ടേക്കാം ചിലപ്പോൾ അവർക്ക് ഒന്നും രണ്ടും വയസുള്ള കുട്ടിയുണ്ടാവും. ആ കുഞ്ഞിന്റെ കാര്യം ഓർമയിലുള്ള സ്ത്രീ യുദ്ധത്തിൽ പങ്കെടുക്കാൻ തയ്യാറാകുമോ എന്നും റാവത്ത് ആരാഞ്ഞു. കുട്ടികളുള്ള സ്ത്രീകൾ റോഡപകടത്തിലും മരിക്കും. എന്നാൽ യുദ്ധത്തിൽ മരിക്കുന്ന അമ്മമാരെ ഉൾക്കൊള്ളാൻ നമ്മുടെ രാജ്യം ഇനിയും സജ്ജമായിട്ടില്ല.

ഭാരതസംസ്‌കാരത്തിൽ സ്ത്രീകൾക്ക് ചില വിലക്കുകളുണ്ട്. യുഎസിലെ സൈനിക ക്യാമ്പുകൾ പോലെ ഇവിടെ ആക്കാൻ കഴിയില്ല. വസ്ത്രധാരണരീതിയിൽ പോലും കൂടുതൽ അച്ചടക്കം പാലിക്കുന്നവരായതിനാൽ സ്ത്രീസൈനികർക്ക് വസ്ത്രം മാറാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതും പ്രയാസമായിത്തീരും. ഒടുവിൽ ജവാന്മാർ ഒളിഞ്ഞു നോക്കിയെന്ന സ്ത്രീകളുടെ പരാതിയാവും ഉയരുക എന്നും റാവത്ത് ആവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP