Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുകാലത്ത് ഐടി കമ്പനിയുടെ വൈസ് പ്രസിഡന്റ്; ഇപ്പോ മാല പൊട്ടിച്ചും കാർ മോഷ്ടിച്ചും ജീവിതം തള്ളി നീക്കുന്നു; ഹൈക്ലാസ് ജോലി പോയത് ഭാര്യയുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന്; മോഷണം തൊഴിലാക്കിയത് ആഡംബര ജീവിതത്തിന്; ലഹരിക്കടിമയായി മോഷണവും അക്രമവും പതിവാക്കിയ വ്യക്തി ഒടുവിൽ പൊലീസ് പിടിയിൽ

ഒരുകാലത്ത് ഐടി കമ്പനിയുടെ വൈസ് പ്രസിഡന്റ്; ഇപ്പോ മാല പൊട്ടിച്ചും കാർ മോഷ്ടിച്ചും ജീവിതം തള്ളി നീക്കുന്നു; ഹൈക്ലാസ് ജോലി പോയത് ഭാര്യയുമായുള്ള പ്രശ്‌നങ്ങളെ തുടർന്ന്; മോഷണം തൊഴിലാക്കിയത് ആഡംബര ജീവിതത്തിന്; ലഹരിക്കടിമയായി മോഷണവും അക്രമവും പതിവാക്കിയ വ്യക്തി ഒടുവിൽ പൊലീസ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പറയുമ്പോ വലിയ ജോലിയും പത്രാസും ഒക്കെ ഉള്ള വ്യക്തിയൊക്കെയായിരുന്നു. പക്ഷേ പറഞ്ഞിട്ട് എന്താ കാര്യം. കൈയിലിരുപ്പ് ശരിയല്ലെങ്കിൽ തീർന്നില്ലേ കഥ. മുൻനിര ഐടി സ്ഥാപനത്തിലെ വൈസ് പ്രസിഡന്റായിരുന്ന വ്യക്തിയെ പൊലീസ് പിടികൂടിയത് കാർ മോഷണം, മാല പിടിച്ചുപറി തുടങ്ങിയ കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്‌നങ്ങൾ കാരണം അഞ്ച് വർഷം മുൻപാണ് സുമിത് സെൻഗുപ്ത എന്നായാൾ ജോലി രാജി വച്ചത്. 2.5 ലക്ഷം രൂപയായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ വരുമാനം. ജോലി പോയതോടെ ആഡംബര ജീവിതത്തിനായി ഇയാൾ മോഷണത്തിലേക്ക് തിരിയുകയായിരുന്നു.

അതിനിടെയാണ് പൊലീസ് പിടിയിലായത്. 2015ൽ സെൻഗുപ്തയുടെ ഭാര്യയും ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. പ്രതി ലഹരിമരുന്നിന് അടിമയും കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നയാളുമാണെന്നും പൊലീസ് അറിയിച്ചു. രാജ്യത്തെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നു പഠനം പൂർത്തിയാക്കിയ ശേഷം ഐടി കമ്പനിയുടെ പുണെയിലെ ഓഫിസിലായിരുന്നു ജോലി നോക്കിയിരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

ഡിസംബർ 12ന് മുംബൈയിലെ വാശിയിൽ സ്ത്രീയുടെ മാല മോഷ്ടിച്ച സംഭവത്തിലാണ് സുമിത് സെൻഗുപ്ത അറസ്റ്റിലായത്. ഇയാളോടൊപ്പം നിതീഷ് അഗർവാൾ എന്നയാളും പൊലീസ് പിടിയിലായി. മോഷ്ടിച്ച കാറിലായിരുന്നു ഇരുവരും മാല പിടിച്ചുപറിക്കാനെത്തിയതെന്നും പൊലീസ് അറിയിച്ചു. സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം തൊട്ടടുത്ത ദിവസം തന്നെ പ്രതികളെ വലയിലാക്കുകയായിരുന്നു.
ഡിസംബർ ഒൻപതിന് വശിയിലെ തന്നെ ഫോർട്ടിസ് ആശുപത്രിക്കു സമീപത്തുവച്ചാണ് കാർ മോഷണം നടന്നത്.

കാർ ഡ്രൈവറെ വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു വാഹനം തട്ടിയെടുത്തത്. തോക്കാണെന്ന വ്യാജേന മറ്റൊരു വസ്തു ഡ്രൈവറുടെ തലയ്ക്ക് നേരെ ചൂണ്ടിയായിരുന്നു കാർ മോഷണം. സെൻഗുപ്തയ്‌ക്കെതിരെ 2017ലെ മറ്റൊരു മോഷണക്കേസ് കൂടി നിലവിലുണ്ട്. മറ്റു പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ കേസുകളുണ്ടോയെന്നു പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP