Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ലെവി അടക്കേണ്ടി വരും; ലക്ഷ്യം ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കൽ; ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ പ്രത്യേക ആനുകൂല്യങ്ങളും വിശദമായ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ലെവി അടക്കേണ്ടി വരും; ലക്ഷ്യം ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കൽ; ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ പ്രത്യേക ആനുകൂല്യങ്ങളും വിശദമായ പദ്ധതിയുമായി കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്ത് വർധിച്ച് വരുന്ന വാഹനപ്പെരുപ്പവും അതിലൂടെയുള്ള മലിനീകരണവും തടയാൻ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പി്കകാൻ പ്രത്യേക പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി പുതിയ പെട്രോൾ, ഡീസർ കാറുകൾ വാങ്ങുമ്പോൾ നിങ്ങൾക്ക് അധികമായി 12,000 രൂപ ലെവി ഇനത്തിൽ നൽകേണ്ടി വരും. നൽകേണ്ടിവന്നേക്കും.ഇലക്ട്രിക് കാറുകൾ, ബാറ്ററി നിർമ്മാണം എന്നിവയുടെ പ്രോത്സാഹനത്തിനായി ഇൻസന്റീവ് നൽകുന്നതിന് പണം സമാഹരിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച പ്ലാൻ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും മുചക്ര വാഹനങ്ങളും കാറുകളും വാങ്ങുമ്പോൾ 25,000 രൂപ മുതൽ 50,000 രൂപവരെ ആദ്യത്തെ വർഷം ആനുകൂല്യം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്സ ടൈംസ് റിപ്പോർട്ട് ചെയ്തു. നാലാമത്തെ വർഷമാകുമ്പോഴേയ്ക്കും ആനുകൂല്യം 15,000 രൂപയായി കുറച്ചുകൊണ്ടുവരണമെന്നും കരട് പ്ലാനിൽ പറയുന്നു. സർക്കാർ ഇതിനായി ബജറ്റിൽ 732 കോടി നീക്കിവെയ്ക്കും. പ്രാദേശികമായി ബാറ്ററി നിർമ്മിക്കുന്നതിന് ആനുകൂല്യം നൽകുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. കിലോവാട്ടിന് 6000 രൂപവീതമായിരിക്കും ആനുകൂല്യം നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP