Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുമായി ഫാക്ടറി തൊഴിലാളിക്ക് രഹസ്യബന്ധമെന്ന് സംശയം; യുവാവിനെ വെടിവെച്ച് കൊന്ന് യുവതിയുടെ ഭർത്താവ്; കേസിൽ മൂന്ന് പേർ അറസ്റ്റിൽ; പ്രതിയൊഴികെയുള്ളവർ അറസ്റ്റിലായതുകൊല്ലപ്പെട്ട യുവാവിന്റെ പണവും മൊബൈലും കൊള്ളയടിച്ചതിന്

ഭാര്യയുമായി ഫാക്ടറി തൊഴിലാളിക്ക് രഹസ്യബന്ധമെന്ന് സംശയം; യുവാവിനെ വെടിവെച്ച് കൊന്ന് യുവതിയുടെ ഭർത്താവ്; കേസിൽ മൂന്ന് പേർ അറസ്റ്റിൽ; പ്രതിയൊഴികെയുള്ളവർ അറസ്റ്റിലായതുകൊല്ലപ്പെട്ട യുവാവിന്റെ പണവും മൊബൈലും കൊള്ളയടിച്ചതിന്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഭാര്യയുമായി രഹസ്യബന്ധമുള്ളതായി സംശയിച്ച് ഭർത്താവ് യുവാവിനെ വെടിവച്ചു കൊന്നു. ഷൂ ഫാക്ടറിയിൽ ജോലി ചെയ്യുന്ന നാഗ്ലോയ് സ്വദേശിയായ അനിൽ ചൗധരിയാണ് (38) പ്രതി. കൊല്ലപ്പെട്ടയാൾ ഫാക്ടറി തൊഴിലാളിയായ വികാസ് യാദവ് ആണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബകിൽ (38) കമറുൽ ഹുദ (27) എന്നീ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിനെ കൊള്ളയടിച്ചതിനാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. വികാസ് യാദവിന്റെ രണ്ടു മൊബൈൽ ഫോണും പണവും കാണാതായിരുന്നു.

സത്യഭാമ ആശുപത്രി അധികൃതരാണ് മരിച്ച നിലയിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നിഹാൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുന്നത്. തന്റെ ഭാര്യയുമായി വികാസ് യാദവിന് ഒരു വർഷത്തിലധികമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ ചൗധരി വികാസിനെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്‌ച്ച രാത്രി ചൗധരി യാദവിനെ വെടിവെച്ചുകൊല്ലുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP