Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുതിയ 20 രൂപ നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും; പുതിയ നോട്ട് ഇറങ്ങാതിരുന്നത് 20രൂപയിൽ മാത്രം; പഴയ നോട്ട് പിൻവലിക്കില്ല

പുതിയ 20 രൂപ നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും; പുതിയ നോട്ട് ഇറങ്ങാതിരുന്നത് 20രൂപയിൽ മാത്രം; പഴയ നോട്ട് പിൻവലിക്കില്ല

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: പുതിയ മഹാത്മഗാന്ധി സീരീസിലുള്ള പുതിയ 20 രൂപ നോട്ട് റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും. പത്ത്, 50, 100, 500, 200, 2000 രൂപ നോട്ടുകളുടെ പുതിയ പതിപ്പുകൾ പുറത്തിറക്കിയതിന് പിന്നാലെയാണിത്. 2016 നവംബറിൽ 500, 1000 രൂപ നോട്ടുകൾ റദ്ദാക്കിയതിന് ശേഷമാണ് പുതിയ രൂപത്തിലും ഭാവത്തിലുമുള്ള നോട്ടുകൾ പുറത്തിറക്കാൻ തുടങ്ങിയത്.

2016 മാർച്ച് 31 വരെ 4.92 ബില്യൺ 20 രൂപ നോട്ടുകളാണ് വിപണിയീൽ ഉണ്ടായിരുന്നത്. 2018 മാർച്ചായതോടെ ഇത് ഇരട്ടിയായി വർധിച്ചിട്ടുണ്ട്. മൊത്തം കറൻസിയുടെ 9.8 ശതമാനവും 20 രൂപ നോട്ടുകളാണ്. പുതിയ നോട്ടുകൾ ഇറക്കിയാലും പഴയ സീരീസിൽ നിലവിലുള്ള നോട്ടുകൾ അതേപടി തുടരുമെന്ന് ആർബിഐ കേന്ദ്രങ്ങൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP