Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയൽവാസി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തത് വൈരാഗ്യമായി; ആളില്ലാത്ത നേരത്ത് നാല് സുഹൃത്തുക്കളുമായി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കീഴ്‌പ്പെടുത്താൻ ശ്രമം; വീണ്ടും എതിർത്തപ്പോൾ പ്രതികാരം തീർത്തത് നഗ്നയാക്കി റോഡിലൂടെ ഓട്ടിച്ച്; യോഗിയുടെ യുപിയിൽ നിന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് മറ്റൊരു ക്രൂരത കൂടി

അയൽവാസി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തത് വൈരാഗ്യമായി; ആളില്ലാത്ത നേരത്ത് നാല് സുഹൃത്തുക്കളുമായി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി കീഴ്‌പ്പെടുത്താൻ ശ്രമം; വീണ്ടും എതിർത്തപ്പോൾ പ്രതികാരം തീർത്തത് നഗ്നയാക്കി റോഡിലൂടെ ഓട്ടിച്ച്; യോഗിയുടെ യുപിയിൽ നിന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് മറ്റൊരു ക്രൂരത കൂടി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: വീട്ടിൽ അതിക്രമിച്ച് കടന്ന നാല് യുവാക്കൾ പെൺകുട്ടിയെ നഗ്നയാക്കി തെരുവിലിറക്കി. സംഘത്തിലെ ഒരാൾ ആദ്യം പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് എതിർത്തതിനാണ് ഈ പ്രതികാരം.നാല് യുവാക്കൾ ചേർന്ന് വസ്ത്രുരിഞ്ഞ് നഗ്നയാക്കി തെരുവിലൂടെ ഓടിച്ചാണ് പ്രതികാരം തീർത്തത്.

ഉത്തർപ്രദേശിലെ ബദോഹി ജില്ലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. അക്രമത്തിനിരയായ യുവതിയെ പ്രദേശവാസിയായ ഒരാൾ ആദ്യം പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിനെ യുവതി എതിർത്തു. തുടർന്ന് ഇയാളും സുഹൃത്തുക്കളായ മൂന്നുപേരും ചേർന്ന് ശനിയാഴ്ച വൈകിട്ട് യുവതിയുടെ വീട്ടിലെത്തി ക്രൂരമായി മർദിച്ചവശയാക്കിയശേഷം വസ്ത്രങ്ങളുരിഞ്ഞു. ഇതിനിടെ രക്ഷപ്പെടാൻ വീട്ടിൽനിന്നിറങ്ങിയോടിയ യുവതിയെ ഇവർ പിന്തുടർന്നു.

യുവതി നഗ്‌നയായി ഓടുന്നത് ചിലർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് കേസെടുത്തത്. യുവതിയെ ആക്രമിച്ചവരിൽ ഒരാളെ അറസ്റ്റ് ചെയ്തതായും ബാക്കി പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. അക്രമത്തിൽ പരിക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP