Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'56 ഇഞ്ച് നെഞ്ചുള്ള കാവൽക്കാരൻ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയിൽ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമൻജി എന്നെ പ്രതിരോധിക്കു... എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാൻ കഴിയില്ല... എന്നെ പ്രതിരോധിക്കൂ...'; റഫാൽ ഇടപാടിൽ മോദി രാഹുൽ വാക്‌പോര് തുടരുന്നു; രാഹുലിന്റെ പ്രസ്താവന സ്ത്രീ വിരുദ്ധതയെന്ന് മോദി

'56 ഇഞ്ച് നെഞ്ചുള്ള കാവൽക്കാരൻ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയിൽ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമൻജി എന്നെ പ്രതിരോധിക്കു... എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാൻ കഴിയില്ല... എന്നെ പ്രതിരോധിക്കൂ...'; റഫാൽ ഇടപാടിൽ മോദി രാഹുൽ വാക്‌പോര് തുടരുന്നു; രാഹുലിന്റെ പ്രസ്താവന സ്ത്രീ വിരുദ്ധതയെന്ന് മോദി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കഴിഞ്ഞ കുറച്ച് ദിവസമായി റഫാൽ ഇടപാടിനെച്ചൊല്ലിയുള്ള വാക്കേറ്റം തുടരുകയാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും. ആരോപണ പ്രത്യാരോപണങ്ങളിൽ പാർലമെന്റും പൊതുവേദിയും റഫാൽ മയമാകുന്നതിനിടയിലാണ് വാക്കേറ്റം പ്രതിരോധ മന്ത്രി നിർമല സീതാരാമനും രാഹുൽ ഗാന്ധിയും തമ്മിൽ വാക്‌പോര് തുടങ്ങിയത്.

ഇടപാടിനെ ന്യായീകരിക്കാൻ പ്രധനമന്ത്രിക്ക് ഒരു സ്ത്രീയെ കിട്ടിയിട്ടുണ്ടെന്ന് രാഹുൽ പരിഹസിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തെ ലക്ഷ്യം വച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന. ഈ പ്രസ്താവന എല്ലാ സ്ത്രീകളെയും അപമാനിക്കലാണെന്ന് ആരോപണവുമായി പ്രധാനമന്ത്രി രംഗത്തെത്തി.'56 ഇഞ്ച് നെഞ്ചുള്ള കാവൽക്കാരൻ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയിൽ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമൻജി എന്നെ പ്രതിരോധിക്കു... എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാൻ കഴിയില്ല... എന്നെ പ്രതിരോധിക്കൂ...' - രാഹുൽ പാർട്ടി റാലിയിൽ സംസാരിക്കവെ പരിഹസിച്ചു.

രണ്ടര മണിക്കൂർ സമയമെടുത്തിട്ടും ഈ സ്ത്രീക്ക് മോദിയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഞാൻ വളരെ നേരിട്ടുള്ള ചോദ്യം അവരോട് ചോദിച്ചു. അതെ അല്ലെങ്കിൽ അല്ല എന്ന് മറുപടി പറയാൻ ആവശ്യപ്പെട്ടു. പക്ഷെ അവർ മറുപടി പറഞ്ഞില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.സ്ത്രീ എന്നർത്ഥം വരുന്ന മഹിള എന്ന ഹിന്ദി വാക്ക് ഉപയോഗിച്ചാണ് രാഹുൽ പ്രസംഗത്തിൽ നിർമല സീതാരാമനെ വിശേഷിപ്പിച്ചത്. എന്നാൽ, പിന്നീട് ആഗ്രയിൽ നടന്ന റാലിയിൽ രാഹുലിനെതിരെ കടുത്ത ഭാഷയിൽ പ്രധാനമന്ത്രി പ്രതികരിച്ചു. ഒരു സ്ത്രീയെ അപമാനിക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്. രാജ്യത്തെ സ്ത്രീകളെ അപമാനിക്കലാണിതെന്നും പ്രധാനമന്ത്രി ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP