Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈന്യത്തിൽ സ്വവർഗ ലൈംഗികത അനുവദിക്കില്ല; കുറ്റമല്ലെന്ന് കോടതി പറഞ്ഞാലും സൈന്യത്തിൽ നടക്കില്ല; ചില കാര്യങ്ങളിൽ ഇപ്പോഴും യാഥാസ്ഥികത തുടരുന്നുവെന്ന് നിലപാട് വ്യക്തമാക്കി ബിബിൻ റാവത്ത്

സൈന്യത്തിൽ സ്വവർഗ ലൈംഗികത അനുവദിക്കില്ല; കുറ്റമല്ലെന്ന് കോടതി പറഞ്ഞാലും സൈന്യത്തിൽ നടക്കില്ല; ചില കാര്യങ്ങളിൽ ഇപ്പോഴും യാഥാസ്ഥികത തുടരുന്നുവെന്ന് നിലപാട് വ്യക്തമാക്കി ബിബിൻ റാവത്ത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സ്വവർഗ അനുരാഗവും ലൈംഗികതയും സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെങ്കിലും സൈന്യത്തിൽ സ്വവർഗ ലൈംഗികത അനുവദിക്കാനാവില്ലെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ബിപിൻ റാവത്ത് നിലപാട് വ്യക്തമാക്കിയത്.

ഇക്കാര്യം സൈന്യത്തിൽ സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല. സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട് സൈന്യത്തിന് തങ്ങളുടേതായ നിയമാണ് ഉള്ളത്. രാജ്യത്തിന്റെ നിയമത്തിന് അതീതരൊന്നുമല്ല സൈന്യം. പക്ഷെ ഒരു പൗരന് ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഒരാൾ സൈന്യത്തിൽ ചേരുമ്പോൾ ലഭിച്ചെന്നു വരില്ല. ചില കാര്യങ്ങളിൽ സൈന്യം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്.

ചില കാര്യങ്ങളിൽ സൈന്യം വളരെ യാഥാസ്ഥിതികമാണൈന്നും ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി. സൈന്യം നടത്താറുള്ള വാർഷിക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന ഐ പി സി 377-ാം വകുപ്പ് അഞ്ചംഗഭരണഘടനാ ബെഞ്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് ഭാഗികമായി റദ്ദാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP