Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലയാളി മേജർക്ക് ആദരമർപ്പിച്ച് സൈന്യം; അന്ത്യം ഭീകരർ സ്ഥാപിച്ച് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മലയാളി മേജർക്ക് ആദരമർപ്പിച്ച് സൈന്യം; അന്ത്യം ഭീകരർ സ്ഥാപിച്ച് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മുകശ്മീരിലെ സ്‌ഫോടനത്തിൽ വീരചരമം വരിച്ച മലയാളിയായ മേജർ ശശിധരൻ വി നായർക്ക് ആദരമർപ്പിച്ച് സൈന്യം. ജമ്മു എയർപോർട്ടിൽ വച്ച് സൈനിക ഉദ്യോഗസ്ഥർ വീരചരമം പ്രാപിച്ച ശശിധരൻ വി നായർക്ക് അന്തിമ ഉപചാരങ്ങൾ അർപ്പിച്ചു. 2/11 ഗൂർഖാ റൈഫിൾസിൽ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്ന ശശിധരൻ വി നായർ വെള്ളിയാഴ്ച നിയന്ത്രണരേഖയ്ക്കടുത്ത് ഭീകരർ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടത്.

പ്രദേശത്ത് പട്രോളിങ് നടത്തുന്ന സൈനികരെ ലക്ഷ്യമാക്കി സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചത്. പട്രോളിംഗിനിടെ സൈനികർ അബദ്ധത്തിൽ ഇതിൽ ചവിട്ടുകയായിരുന്നു. പരിക്കേറ്റ ഉടനെ തന്നെ മേജറേയും സൈനികനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സക്കിടെ മരിക്കുകയായിരുന്നു. മേജർ ശശിധരൻ വി നായരുടെ മൃതദേഹം മൃതദേഹം പൂനയിലേയ്ക്ക് കൊണ്ടു പോകും. പൂനയിലായിരിക്കും അന്തിമ ചടങ്ങുകൾ നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP