Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയിൽ മാറ്റം വരുന്നു; 2020മുതൽ കണക്കിന് രണ്ടുതരം പരീക്ഷ

സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയിൽ മാറ്റം വരുന്നു; 2020മുതൽ കണക്കിന് രണ്ടുതരം പരീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അടുത്തവർഷംമുതൽ പത്താംക്ലാസിൽ കണക്കിന് രണ്ടുതരം ബോർഡ് പരീക്ഷകളുണ്ടാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ.) അറിയിച്ചു. സ്റ്റാൻഡേർഡ്, ബേസിക് തലങ്ങളിലായിരിക്കും പരീക്ഷ.സ്റ്റാൻഡേഡ് തലത്തിലുള്ള പരീക്ഷ ജയിക്കുന്നവർക്കേ സീനിയർ സെക്കൻഡറി തലത്തിൽ കണക്ക് പഠനവിഷയമായി തിരഞ്ഞെടുക്കാനാകൂ. നിലവിലുള്ള പരീക്ഷയാണ് സ്റ്റാൻഡേർഡ് തലം. തുടർപഠനത്തിന് കണക്ക് പാഠ്യവിഷയമാക്കാൻ താത്പര്യമില്ലാത്തവർക്കാണ് താരതമ്യേന ലഘുവായ ബേസിക് തല പരീക്ഷ നടത്തുന്നത്. സിലബസിൽ മാറ്റമില്ല.

ഇന്റേണൽ അസസ്‌മെന്റും രണ്ടുതലത്തിലും പരീക്ഷ എഴുതുന്നവർക്ക് ഒന്നുതന്നെയായിരിക്കും. ബേസിക് തലത്തിൽ പരീക്ഷയെഴുതിയവർക്ക് സ്റ്റാൻഡേർഡ് തല പരീക്ഷയെഴുതാനും അവസരമുണ്ട്. ഇത്തരക്കാർക്ക് കമ്പാർട്ട്‌മെന്റ് പരീക്ഷയിൽ സ്റ്റാൻഡേർഡ് തല പരീക്ഷയെഴുതാം. കണക്ക് പരീക്ഷയെഴുതുന്ന കുട്ടികളിലുണ്ടാകുന്ന ആത്മസംഘർഷം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദ്വിതല പരീക്ഷയെന്നും സി.ബി.എ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP