Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടും ക്രൂരത മിണ്ടാപ്രാണികളോടും; മൂന്ന് മാസം ഗർഭിണിയായ ആടിനെ ബലാൽസംഗം ചെയ്തുകൊന്നു; 27കാരൻ അറസ്റ്റിൽ

കൊടും ക്രൂരത മിണ്ടാപ്രാണികളോടും; മൂന്ന് മാസം ഗർഭിണിയായ ആടിനെ ബലാൽസംഗം ചെയ്തുകൊന്നു; 27കാരൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പട്ന: മൂന്ന് മാസം ഗർഭിണിയായ ആയ ആടിനെ ബലാൽസംഗം ചെയ്തു കൊന്ന പരാതിയിൽ 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആടിന്റെ ഉടമസ്ഥയായ യുവതിയുടെ പരാതിയെ തുടർന്നാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പട്നയ്ക്ക് സമീപമുള്ള പാർസ ബസാർ എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് എത്തിയ ശേഷമാണ് യുവാവ് തന്റെ ആടിനെ ബലാത്സംഗം ചെയ്തതെന്നും ഗ്രാമത്തിലുള്ള ഒരുപാട് പേർ സംഭവത്തിന് ദൃക്സാക്ഷികളാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ബിഹാറിലെ മധേപുര എന്ന ഗ്രാമത്തിൽ നിന്നുള്ളയാളാണ് പ്രതി. ഇയാൾ പാർസ ബസാറിൽ ദിവസ വേതനത്തിന് ജോലിചെയ്തു വരികയാണ്. ചൊവ്വാഴ്‌ച്ച വൈകുന്നേരമായിരുന്നു സംഭവം.ബലാൽസംഗത്തെ തുടർന്ന് ആട് ചത്തു. ആടിന്റെ ജഡം പൊലീസ് പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഈ റിപ്പോർട്ടിനെ ആസ്പദമാക്കിയാകും തുടർനടപടികളെന്ന് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP