Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെഡിഎസ് കോൺഗ്രസ് സഖ്യം അധികകാലം ഓടില്ല; എംഎൽഎമാർ വരെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നു; നീറിപ്പുകയുന്ന അഗ്നിപർവ്വതം എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന് യെദ്യൂരപ്പ

ജെഡിഎസ് കോൺഗ്രസ് സഖ്യം അധികകാലം ഓടില്ല; എംഎൽഎമാർ വരെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നു; നീറിപ്പുകയുന്ന അഗ്നിപർവ്വതം എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന് യെദ്യൂരപ്പ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും നാട് ഭരിക്കാൻ കഴിയാത്തത് ബിജെപിയെ ചില്ലറയൊന്നും അല്ല അലട്ടുന്നത്. കോൺഗ്രസ് ജെഡിഎസ് സർക്കാർ അധികാരത്തിലേറിയതിന്റെ തൊട്ടടുത്ത നിമിഷം തുടങ്ങിയ ശ്രമമാണ് താഴെയിറക്കാൻ. നിയമസഭാകക്ഷിയോഗത്തിൽനിന്ന് ചില കോൺഗ്രസ് എം എൽ എമാർ വിട്ടുനിന്നതും കോൺഗ്രസും സഖ്യകക്ഷികളും തമ്മിലുള്ള കടുത്ത അഭിപ്രായവ്യത്യാസവും വരുംദിവസങ്ങളിൽ 'അഗ്‌നിപർവതം പൊട്ടിത്തെറിച്ചേക്കാമെന്ന' സൂചനയാണ് നൽകുന്നതെന്ന് കർണാടക ബിജെപി അധ്യക്ഷൻ ബി എസ് യെദ്യൂരപ്പ ഇപ്പോൾ.

വെള്ളിയാഴ്ച നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽനിന്ന് ചില എം എൽ എമാർ വിട്ടുനിന്നതിനു പിന്നാലെയാണ് യെദ്യുരപ്പയുടെ പരാമർശം. രമേഷ് ജർകിഹോലി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമടഹള്ളി എന്നീ എം എൽ എമാരാണ് യോഗത്തിൽനിന്ന് വിട്ടുനിന്നത്. വിട്ടുനിൽക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഈ എം എൽ എമാർക്ക് കത്ത് നൽകുമെന്ന് നിയമസഭാ കക്ഷി യോഗത്തിനു ശേഷം സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു.

ബിജെപിയുടെ ഓപ്പറേഷൻ താമരയ്ക്കെതിരെയുള്ള കോൺഗ്രസ്-ജനതാദൾ സഖ്യസർക്കാരിന്റെ ശക്തി തെളിയിക്കൽ എന്നു വിശേഷിപ്പിക്കപ്പെട്ട യോഗത്തിലാണ് കോൺഗ്രസ് എം എൽ എമാർ പങ്കെടുക്കാതിരുന്നത്. കോൺഗ്രസ് എം എൽ എമാരുടെ അതൃപ്തിയും അമർഷവുമാണ് അവരുടെ അസാന്നിധ്യത്തിലൂടെ വ്യക്തമായതെന്നും യെദ്യൂരപ്പ പറഞ്ഞു.

കോൺഗ്രസ് എം എൽ മാരോടുള്ള സിദ്ധരാമയ്യയുടെ സ്വരം നിരാശയും ഭയവും കലർന്നതാണ്. എം എൽ എമാരുമായുള്ള ബന്ധം ശക്തവും സൗഹാർദപരവുമാണെങ്കിൽ കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതെന്തിനാണെന്നും സിദ്ധരാമയ്യയോട് യെദ്യൂപ്പ ആരാഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP