Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി സർക്കാരിനെ പുകഴ്‌ത്തുന്നത് ദേശഭക്തിയും വിമർശിക്കുന്നത് ദേശദ്രോഹവും; വികസന സൂചികകളും കണക്കുകളും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിൽ മോദിക്ക് പ്രത്യേക മിടുക്ക്; മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ ധനകാര്യ മന്ത്രി യശ്വന്ത് സിൻഹ

മോദി സർക്കാരിനെ പുകഴ്‌ത്തുന്നത് ദേശഭക്തിയും വിമർശിക്കുന്നത് ദേശദ്രോഹവും; വികസന സൂചികകളും കണക്കുകളും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിൽ മോദിക്ക് പ്രത്യേക മിടുക്ക്; മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ ധനകാര്യ മന്ത്രി യശ്വന്ത് സിൻഹ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: മോദി സർക്കാരിന്റെ വികസന പ്രസംഗങ്ങളും കണക്കുകളുമെല്ലാം തന്നെ പൊള്ളയാണെന്നും ഇത് ജനങ്ങളെ പറ്റിക്കാനാണ് എന്നും മുൻ ബിജെപി നേതാവും വാജ്‌പെയ് സർക്കാരിലെ ധനകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ. വികസന സൂചികകളും കണക്കുകളും ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സർക്കാർ നരേന്ദ്ര മോദി സർക്കാരാണെന്ന് മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ. കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ മഹാറാലിക്കിടെയായിരുന്നു ഈ മുൻ ബിജെപി നേതാവിന്റെ വിമർശനം. നിലവിലെ സാഹചര്യത്തിൽ മോദി സർക്കാരിനെ പുകഴ്‌ത്തുന്നത് ദേശഭക്തിയും വിമർശിക്കുന്നത് ദേശദ്രോഹവുമാണ്.

വികസന സൂചികകൾ ഊതിവീർപ്പിച്ചും കള്ളം കാണിച്ചും സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇങ്ങനെ ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സർക്കാരാണ് ഇപ്പോഴത്തേത്. നീതി ആയോഗിനെ ഉപോയോഗിച്ച് യു.പി.എകാലത്തെ ഡി.ജി.പി വളർച്ചയെ തരംതാഴ്‌ത്താൻ ശ്രമിക്കുകയാണ്.

ജനങ്ങളുമായി സംസാരിക്കാൻ തയ്യാറാവുന്നവരെ ദേശദ്രോഹിയായി മുദ്രകുത്തുകയാണ്. 'സബ്കാ സാത് സബ്കാ വികാസ്(വികസനം)' എന്നാണ് മോദി സർക്കാരിന്റെ മുദ്രാവാക്യം. എന്നാൽ ഈ സർക്കാരിന് ഏറ്റവും അനുയോജ്യം 'സബ്കാ സാത് സബ്കാ വിനാശ്(നാശം)' എന്ന മുദ്രാവാക്യമാണ്. ഈ ജനവിരുദ്ധ സർക്കാർ അധികാരത്തിൽ നിന്ന് താഴെയിറങ്ങുന്നത് കാണണമെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP