Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ സമ്പത്തിന്റെ മുക്കാൽ ഭാഗവും ശതകോടീശ്വരന്മാരുടെ കയ്യിൽ; ഒൻപത് കോടീശ്വരന്മാരുടെ കയ്യിലുള്ളത് 77 ശതമാനം സ്വത്ത്; രാജ്യത്ത് മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 119

ഇന്ത്യൻ സമ്പത്തിന്റെ മുക്കാൽ ഭാഗവും ശതകോടീശ്വരന്മാരുടെ കയ്യിൽ; ഒൻപത് കോടീശ്വരന്മാരുടെ കയ്യിലുള്ളത് 77 ശതമാനം സ്വത്ത്; രാജ്യത്ത് മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 119

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യൻ ജനസംഖ്യയുടെ പകുതിയോളം പേരുടെ സമ്പത്തിന് തുല്യമായ സമ്പത്താണ് ഒമ്പത് ശതകോടീശ്വരന്മാർ കൈയാളുന്നതെന്ന് അന്താരാഷ്ട്ര ഏജൻസിയായ ഓക്സ്ഫാമിന്റെ വാർഷിക പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിലെ ആകെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏതാനും ചില അതി സമ്പന്നരുടെ കൈകളിലാണെന്ന് ഇപ്പോൾ പുറത്ത് വരുന്ന പഠന റിപ്പോർട്ട്.

ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് രാജ്യത്തെ 77.4 ശതമാനം സമ്പത്തുള്ളത്. ജനസംഖ്യയുടെ അറുപത് ശതമാനത്തോളം പേർക്ക് ലഭ്യമായിരിക്കുന്നത് ദേശീയ സമ്പത്തിന്റെ 4.8 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു. കഴിഞ്ഞ ഒരു വർഷംകൊണ്ട് 18 പുതിയ ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുണ്ടായത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ശതകോടീശ്വരന്മാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടിയാണ് ഇവരുടെ ആകെ സമ്പത്ത്.

കഴിഞ്ഞ ഒരു വർഷംകൊണ്ട് ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തിൽ 36 ശതമാനമാണ് വർധനയുണ്ടായത്. അതേസമയം, രാജ്യത്തെ പകുതിയോളംവരുന്ന ദരിദ്രരുടെ സമ്പത്തിലുണ്ടായ വർധനവ് മൂന്നു ശതമാനം മാത്രമാണ്. സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതത്വം ജനാധിപത്യ സംവിധാനത്തെ തന്നെ തകിടംമറിക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. വേൾഡ് എക്കണോമിക് ഫോറം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP