കർണാടകയിൽ എംഎൽഎമാർ തമ്മിലുണ്ടായ അടിപിടി; കണ്ണിന് പരിക്കേറ്റ എംഎൽഎയ്ക്ക് ശസ്ത്രക്രിയ
January 23, 2019 | 05:25 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: കർണാടകയിൽ എംഎൽഎമാർ തമ്മിലുണ്ടായ അടിപിടിയിൽ പരിക്കേറ്റ എംഎൽഎയ്ക്ക് ശസ്ത്രക്രിയ. കോൺഗ്രസ് എംഎൽഎയായ ആനന്ദ് സിങ്ങിനാണ് അടിപിടിയിൽ കണ്ണിന് സാരമായി പരിക്കേറ്റത്. ഇയാളുടെ കണ്ണിന് താഴെ സാരമായി ക്ഷതമേറ്റിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
സർക്കാർ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തടയിടാനായി കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ ബിഡദിയിലെ ഈഗിൾടൺ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് എംഎൽഎമാർ തമ്മിൽ അടിപിടിയായത്. സംഭവത്തിൽ ബെള്ളാരി കാംപ്ലി എംഎൽഎ ജെഎൻ ഗണേശിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
